നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന് മുമ്പേ വാര്‍ത്തകളുണ്ട്. ഇതിനോട് പക്ഷേ ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ നടിയും സംവിധായകനും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കും വിധത്തില്‍ ഒരു സംഭവം നടന്നിരിക്കുകയാണ്. അതും സിംഗപ്പൂരിലെ സൈമാ പുരസ്‌കാര വേദിയില്‍.

തമിഴിലെ മികച്ച നടിക്കുള്ള ഇത്തവണത്തെ പുരസ്‌കാരം ലഭിച്ചത് നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്കാണ്. വേദിയിലെത്തിയ നയന്‍സ് പുരസ്‌കാരം വിഘ്‌നേഷ് തന്നാല്‍ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒടുക്കം സംവിധായകന്‍ തന്നെയാണ് നായികയ്ക്ക് അവാര്‍ഡ് നല്‍കിയത്. ഈ ചിത്രമാകട്ടെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തു. വിഘ്‌നേഷിനൊപ്പം സിംഗപ്പൂരിലെത്തിയ നയന്‍താര ചടങ്ങിലുടനീളം അദ്ദേഹത്തിനൊപ്പമായിരുന്നു. 

നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ കഥാപാത്രം ചെയ്യാന്‍ ധൈര്യം തന്നത് വിഘ്‌നേഷാണ്. വിഘ്‌നേഷിന് എന്നെ പൂര്‍ണ്ണവിശ്വാസമായിരുന്നു. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാളാണ് അദ്ദേഹമെന്നും നയന്‍താര ചടങ്ങില്‍ പറഞ്ഞു.