ബോളിവുഡ് താരം കങ്കണ റണാവത്ത് നിർമാതാവാകുന്നു. മണികർണിക ഫിലിംസ് നിർമിക്കുന്ന ആദ്യ ചിത്രത്തിൽ കങ്കണയുടെ നായകനായെത്തുന്നത് നവാസുദ്ധീൻ സിദ്ദിഖിയാണ്. 'ടികു വെഡ്സ് ഷേരു' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രീകരണം ഉടൻ ആരംഭിക്കും. സായ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം റൊമാൻഡിക് കോമഡി വിഭാഗത്തിൽ പെടുന്നതാണെന്നാണ് റിപ്പോർട്ടുകൾ.

ഇതാദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ധീനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. കങ്കണയുമൊരുമിച്ചുള്ള ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ അടുത്തിടെ നവാസുദ്ധീൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

'ബോലെ ചൂഡിയാൻ' ആണ് നവാസുദ്ധീന്റെ പുതിയ ചിത്രം. തമന്ന ഭാട്ടിയ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇതിന് പുറമേ ജോ​ഗിറ സറാ റാ റാ, മൊസ്തഫ സർവാർ ഫറൂഖി ഒരുക്കുന്ന അമേരിക്കൻ-ഇന്ത്യൻ-ബം​ഗ്ലാദേശി ഡ്രാമ നോ ലാൻഡ്സ് മാനിലും നവാസുദ്ധീൻ വേഷമിടുന്നുണ്ട്.

content highlights : Nawazuddin Siddiqui To Join Cast Of Kangana Ranauts Maiden Production