ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി(26) അന്തരിച്ചു. ഞായാറാഴ്ച്ചയായിരുന്നു അന്ത്യം. എട്ടുവര്‍ഷത്തോളം അര്‍ബുദബാധയ്ക്ക് ചികിത്സയിലായിരുന്നു.
പതിനെട്ടാമത്തെ വയസിലാണ് ശ്യാമയ്ക്ക് സ്തനാര്‍ബുദ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ഞായാറാഴ്ച്ച ഉത്തര്‍പ്രദേശിലെ ബുദ്ധാനായില്‍ വെച്ച് ശവസംസ്‌ക്കാരം നടക്കും.
കാന്‍സറിനോട് പതിനെട്ട് വയസ് മുതല്‍ തന്റെ സഹോദരി ധീരമായി പൊരുതുകയാണെന്ന് ശ്യാമയുടെ 25ാം ഞന്മദിനത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖി ട്വീറ്റ് ചെയ്തിരുന്നു.
Content Highlights: Nawazuddin Siddiqui’s sister dies