
ഒരുത്തീയിൽ നവ്യ നായർ
നവ്യാ നായരെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരുത്തീ. മാർച്ച് 18ന് ചിത്രം തീയേറ്ററുകളിലെത്തുന്ന വേളയിൽ പ്രേക്ഷകർക്ക് കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ഒരുത്തീ ടീം. പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഈ ഓഫര്‍. സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റാണ് ഒരുത്തിയുടെ ടീം ഓഫർ ചെയ്യുന്നത്.
എസ്. സുരേഷ് ബാബു തിരക്കഥ എഴുതിയ ചിത്രം കെ.വി.അബ്ദുള്‍ നാസറാണ് നിര്‍മ്മിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായര്‍ തിരിച്ചു വരുന്നത്.
ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി നാരായണന്‍, അബ്രു മനോജ് ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.
രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്‌സണ്‍ പോടുതാസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും കെ ജെ വിനയന്‍ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമാണ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..