ബെന്‍സി പ്രൊഡ്കഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിക്കുന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയനടി നവ്യാ നായര്‍ തിരിച്ചുവരവിനൊരുങ്ങുന്നു. പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ. പ്രകാശാണ്.

എസ് സുരേഷ് ബാബു തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അവരുടെ ഫെയ്‌സ്ബുക്ക് പേജുകളിലൂടെ ജനുവരി 14-ന് പുറത്തിറക്കും. 

Content Highlights: navya nair to make a comeback in malayalam cinema, first look to be released by Mammootty, Manju