ചിത്രത്തിൽ നിന്നും | PHOTO: SCREEN GRAB
സെെജു കുറുപ്പും നവ്യാ നായരും പ്രധാന വേഷത്തിലെത്തുന്ന 'ജാനകി ജാനേ'യുടെ ട്രെയിലർ പുറത്തിറങ്ങി. അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.
പ്രസ്സ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോൺട്രാക്ടർ ഉണ്ണി മുകുന്ദന്റെയും കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷറഫുദ്ദീൻ, ജോണി ആന്റണി, കോട്ടയം നസീർ, അനാർക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, സതി പ്രേംജി, അൻവർ ഷെരീഫ്, വിദ്യാ വിജയകുമാർ എന്നിവരും ചിത്രത്തിലുണ്ട്.
ഗാനങ്ങൾ -എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംഗീതം - കൈലാസ് മേനോൻ, പശ്ചാത്തല സംഗീതം - സിബി മാത്യു അലക്സ്, ഛായാഗ്രഹണം - ശ്യാമ പ്രകാശ് എം.എസ്, എഡിറ്റിങ് - നൗഫൽ അബ്ദുള്ള, കലാസംവിധാനം - ജ്യോതിഷ് ശങ്കർ, കോ-റൈറ്റേഴ്സ് - അനിൽ നാരായണൻ - രോഹൻ രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രഘുരാമ വർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - രത്തീന, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം.
പി.വി. ഗംഗാധരൻ അവതരിപ്പിക്കുന്ന ചിത്രം എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗാഷെഗ്നാ, ഷെർഗ എന്നിവരാണ് നിർമ്മിക്കുന്നത്. മെയ് പന്ത്രണ്ടിന് കൽപ്പക ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കും. പി.ആർ.ഒ -വാഴൂർ ജോസ്.
Content Highlights: navya nair saiju kurupp in janaki jaane movie traielr released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..