വ്യ നായര്‍ നായികയാകുന്ന വി കെ പ്രകാശ് ചിത്രം 'ഒരുത്തീ'യുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

നീണ്ട ഇടവേളക്ക് ശേഷം നവ്യ അഭിനയത്തിലേക്ക് തിരിച്ചു വരുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവും നിര്‍മാണം ബെന്‍സി നാസറുമാണ്. അണിയറപ്രവര്‍ത്തകരും സിനിമയിലെ നിരവധി താരങ്ങളും പങ്കെടുത്ത പൂജ ചടങ്ങ് എറണാകുളത്ത് വെച്ച് നടന്നു.

. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മമ്മൂട്ടിയും മഞ്ജു വാര്യരും സോഷ്യല്‍മീഡിയയിലൂടെ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.

ദി ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍. ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായാണ് നവ്യ തിരിച്ചു വരുന്നത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. 

വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവും നിര്‍മാണം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറുമാണ്. ഡോ മധു വാസുദേവന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്ന വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കുന്നു.

oruthee

oruthee

oruthee

oruthee

Content Highlights : Navya Nair's new movie Oruthee pooja stills