ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സൂര്യ ഫെസ്റ്റിവലില്‍ നവ്യ നായര്‍


നവ്യനായർ സൂര്യ ഫെസ്റ്റിവലിൽ| Photo: bivinlalphotography/ https://www.instagram.com/navyanair143/?hl=en

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി നവ്യ നായര്‍ സൂര്യ ഫെസ്റ്റിവലില്‍ ഭരതനാട്യം അവതരിപ്പിച്ചു. സൂര്യാമേളയുടെ ഒന്‍പതാം ദിനത്തിലായിരുന്നു നവ്യ വേദിയിലെത്തിയത്. 2016ല്‍ ആണ് അവസാനമായി നവ്യ മേളയില്‍ പങ്കെടുത്തത്.

പലവട്ടം ആഗ്രഹിച്ചിട്ടും നടക്കാതെ പോയ മടങ്ങിവരവ് സാധിച്ചതിന്റെ സന്തോഷത്തിലാണ് നവ്യ.



ഒരു കലാകാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹവും സന്തോഷവുമാണ് സൂര്യയുടെ വേദിയില്‍ എത്തുകയെന്നത്. സൂര്യകൃഷ്ണ മൂര്‍ത്തിയ്ക്ക് നന്ദി. തിരക്കു കാരണം ഗേറ്റ് അടച്ചപ്പോള്‍ പരിപാടി കാണാന്‍ സാധിക്കാതിരുന്നവരോട് മാപ്പ് പറയുന്നുവെന്നും ഇത്രയേറെ വലിയ സദസ്സിന് മുന്നില്‍ ചുവടുവച്ചതില്‍ അഭിമാനം തോന്നുന്നുവെന്നും നവ്യ കുറിച്ചു.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കലാമേളയാണ് സൂര്യാ ഫെസ്റ്റിവല്‍. ഏറെ പ്രത്യേകതകളുമായാണ് ഇത്തവണ സൂര്യ ഫെസ്റ്റ് ഒരുങ്ങിയത്. യേശുദാസ് തുടര്‍ച്ചയായി 45 തവണ ഒരേദിവസം ഒരേവേദിയില്‍ കച്ചേരി അവതരിപ്പിക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതകളില്‍ ഒന്നാണ്.


Content Highlights: navya nair dances at soorya festival after a 6 years, soorya festival performance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented