നവ്യ പങ്കുവച്ച മേഘ്നയുടെയും ചിരഞ്ജീവിയുടെയും ചിത്രം, നവ്യ നായർ | Photo : www.instagram.com|navyanair143|?hl=en
ആരാധകരുടെയും തെന്നിന്ത്യൻ സിനിമാപ്രേമികളുടെയും ഉള്ളിൽ ഇന്നും ഒരു നോവാണ് അകാലത്തിൽ വിട പറഞ്ഞു പോയ നടൻ ചിരഞ്ജീവി സർജ. ഒരുമിച്ച് ജീവിച്ച് കൊതി തീരുംമുൻപേയാണ് പ്രിയ ചിരുവിനെ ഭാര്യയും നടിയുമായ മേഘ്ന രാജിൽനിന്നു മരണം തട്ടിയെടുത്തത്.
പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018-ൽ വിവാഹിതരായ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ എന്നത് ആ ദു:ഖത്തിന്റെ ആഴം കൂട്ടുന്നു.
ഏറെ നാളായി സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന താരം തന്റെ വളകാപ്പ്/സീമന്തം ചടങ്ങിൽ നിന്നും പകർത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിൽ പ്രിയപ്പെട്ട ചിരുവിന്റെ അഭാവം ഉണ്ടാവാതിരിക്കാനായി വേദിയിൽ മേഘ്നയുടെ അരികിലായി ചിരഞ്ജീവി സർജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു. ഈ ചിത്രങ്ങളും വീഡിയോകളും ആരാധകരുടെയുള്ളിൽ നോവുണർത്തുന്നതായിരുന്നു,
“എനിക്ക് വളരെ സവിശേഷമായ രണ്ടു പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്‌പ്പോഴും,” ചിത്രങ്ങൾ പങ്കുവച്ച് മേഘ്ന കുറിച്ചത് ഇങ്ങനെയാണ്
ഈ ചിത്രങ്ങളും അതോടൊപ്പം മേഘ്ന എഴുതിയ കുറിപ്പും തന്റെ ഹൃദയത്തെ ഏറെ വേദനിപ്പിച്ചു എന്ന് പറയുകയാണ് നടി നവ്യ നായർ. “എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷെ മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷവും അതേ. ഒരുപാട് സ്നേഹം. നിനക്കായി പ്രാർഥിക്കുന്നു,” നവ്യ കുറിച്ചു.

ഇക്കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം
Content Highlights : Navya Nair About Meghna Raj Chiranjeevi Sarja Baby Shower Pictures of Meghna


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..