സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ ട്രെയ്‌ലർ പുറത്ത്. ആഗസ്റ്റ് 6ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തും ചെയ്യുന്നത്.

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത്, കാർത്തിക് നരേൻ എന്നിവരാണ് ഒമ്പത് ചിത്രങ്ങൾ ഒരുക്കുന്നത്.

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ്  ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറിൽ നിർമിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിർമാണത്തിൽ ജസ്റ്റ് ടിക്കറ്റിന്റെ ബാനറിൽ എ.പി. ഇന്റർനാഷണൽ, വൈഡ് ആംഗിൾ ക്രിയേഷൻസും പങ്കാളികൾ ആണ്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവർത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയിൽപെട്ട സിനിമാതൊഴിലാളികൾക്ക് നൽകും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവർത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയിൽ പ്രവർത്തിച്ചത്.

എ.ആർ റഹ്മാൻ, ജിബ്രാൻ, ഇമൻ, അരുൽദേവ്, കാർത്തിക്, ഗോവിന്ദ് വസന്ത, രോൺതൻ യോഹൻ, ജസ്റ്റിൻ പ്രഭാകരൻ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പി.ആർ.ഒ. ആതിര ദിൽജിത്ത്.

നവരസയിലെ 9 ചിത്രങ്ങൾ

പ്രണയത്തെ അടിസ്ഥാനമാക്കി 'ഗിത്താർ കമ്പി മേലെ നിന്ദ്രു'
സംവിധാനം- ഗൗതം മേനോൻ
അഭിനേതാക്കൾ- സൂര്യ, പ്രയാഗ മാർട്ടിൻ

വീരം പ്രമേയമാക്കി 'തുനിന്ദ പിൻ'
സംവിധാനം- സർജുൻ
അഭിനേതാക്കൾ - അഥർവ, അഞ്ജലി, കിഷോർ

രൗദ്രത്തെ അടിസ്ഥാനമാക്കി 'രൗതിരം'
സംവിധാനം - അരവിന്ദ് സ്വാമി
അഭിനേതാക്കൾ - റിത്വിക, ശ്രീറാം, രമേശ് തിലക്

കരുണം ആസ്പദമാക്കി 'എതിരി'
സംവിധാനം - ബിജോയ് നമ്പ്യാർ 
അഭിനേതാക്കൾ - വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെൽവൻ

ഹാസ്യം പ്രമേയമാക്കി 'സമ്മർ ഓഫ് 92'
സംവിധാനം - പ്രിയദർശൻ 
അഭിനേതാക്കൾ - യോഗി ബാബു, രമ്യ നമ്പീശൻ, നെടുമുടി വേണു

അത്ഭുതത്തെ ആസ്പദമാക്കി 'പ്രോജക്റ്റ് അഗ്നി'
സംവിധാനം - കാർത്തിക് നരേൻ
അഭിനേതാക്കൾ - അരവിന്ദ് സ്വാമി, പ്രസന്ന, പൂർണ

ഭയാനകം അടിസ്ഥാനമാക്കി 'ഇൻമയ്'
സംവിധാനം - രതിന്ദ്രൻ പ്രസാദ്
അഭിനേതാക്കൾ - സിദ്ധാർത്ഥ്, പാർവതി തിരുവോത്ത്

ശാന്തം ആസ്പദമാക്കി ഒരുക്കുന്ന 'സമാധാനം'
സംവിധാനം - കാർത്തിക് സുബ്ബരാജ് 
അഭിനേതാക്കൾ - ഗൗതം മേനോൻ, ബോബി സിംഹ, സനന്ത്

ബീഭത്സം പ്രമേയമാക്കി 'പായസം'
സംവിധാനം  വസന്ത് അഭിനേതാക്കൾ  ഡൽഹി ഗണേഷ്, രോഹിണി, അദിതി ബാലൻ.
പി ആർ ഒ  - ആതിര ദിൽജിത്ത്

Content Highlights : Navarasa Official Trailer Mani Ratnam Jayendra Netflix