നാട്ടു നാട്ടു എന്ന ഗാനം ഓസ്കറിൽ അവതരിപ്പിക്കുന്നു, അവതാരകയായി ദീപികാ പദുക്കോൺ | ഫോട്ടോ: സ്ക്രീൻഗ്രാബ്
അവതാരകയായി ദീപികാ പദുക്കോണ്‍ എത്തിയപ്പോഴേ എന്താണ് വരാന്‍ പോകുന്നത് എന്നതിനേക്കുറിച്ച് കാണികള്‍ക്ക് ഏകദേശ ധാരണ കിട്ടിയിരുന്നു. അതിനെ ശരിവെയ്ക്കും വിധം തൊട്ടുപിന്നാലെ വന്നു ഈയടുത്ത കാലത്തെ ഏറ്റവും വലിയ ഹിറ്റ് ഗാനം, ആര്‍.ആര്‍.ആറിലെ നാട്ടുനാട്ടു.
സെന്‍സേഷണല്‍ ഗാനം എന്നാണ് ദീപിക നാട്ടു നാട്ടുവിനെ വിശേഷിപ്പിച്ചത്. ഗാനത്തേക്കുറിച്ചുള്ള ഓരോ പരാമര്‍ശത്തിലും കാണികളില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. തന്റെ സംസാരം തടസപ്പെടുമോ എന്ന് ദീപികയ്ക്ക് പോലും തോന്നിയ സമയം. ചെറുവിവരണത്തിന് പിന്നാലെ ഗാനവുമായി രാഹുല്‍ സിപ്ലിഗഞ്ജും കാലഭൈരവയും. നൃത്തമാടാന്‍ അമേരിക്കന്‍ നര്‍ത്തകിയും നടിയുമായ ലോറന്‍ ഗോട്‌ലീബും സംഘവും. നൃത്തം അവസാനിച്ചയുടന്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് കലാകാരന്മാരെ ഏവരും അഭിനന്ദിച്ചത്.
ഒരു ഇന്ത്യന്‍ ഗാനത്തിന് ഒരു അന്താരാഷ്ട്രവേദിയില്‍ അടുത്ത കാലത്ത് കിട്ടുന്ന ഏറ്റവും മികച്ച പ്രതികരണവും ഇതുതന്നെയെന്ന് വിശേഷിപ്പിക്കാം. എം. എം. കീരവാണിക്ക് ലഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ അഭിമാനത്തേരിലേറിയാണ് നാട്ടു നാട്ടു ഓസ്‌കര്‍ വേദിയിലുമെത്തിയത്. മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ മത്സരത്തിനുമുണ്ട് നാട്ടുനാട്ടു. ലിറിക് വീഡിയോ ആയി ആദ്യമിറങ്ങിയ നാള്‍ മുതല്‍ രാം ചരണിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും നൃത്തച്ചുവടുകള്‍ തരംഗമായിരുന്നു.
65 മില്ല്യണിലേറെ പേരാണ് ഇതുവരെ ഗാനം കണ്ടത്. ചന്ദ്രബോസ് ആണ് ഗാനത്തിന്റെ വരികളെഴുതിയത്. പ്രേം രക്ഷിത് നൃത്തസംവിധാനവും നിര്‍വഹിച്ചു.
Content Highlights: nattu nattu performed in 95th oscars, oscar 2023, deepika padukone in oscar 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..