ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ | ഫോട്ടോ: പി.ടി.ഐ
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ദേശീയ വനിതാ കമ്മീഷൻ അന്വേഷണം നടത്തും. ചീഫ് സെക്രട്ടറിയോട് ഹേമാ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു. 15 ദിവസത്തിനകം മറുപടി ലഭിച്ചിരിക്കണമെന്നും കത്തിൽ പറയുന്നു.
പുതിയ നിയമം ആവശ്യമില്ലെന്നും ഇപ്പോഴത്തെ ആഭ്യന്തരസമിതി ശക്തമാണെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ ചൂണ്ടിക്കാട്ടി. ഇരയുടെ പേര് വെളിപ്പെടുത്താതെ നിയമപരമായി റിപ്പോർട്ട് പരസ്യപ്പെടുത്തണം. പരാതിക്കാർക്ക് റിപ്പോർട്ട് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ഹേമാ കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന് ഡബ്ലിയു.സി.സി ആവശ്യപ്പെട്ടെന്ന മന്ത്രി പി രാജീവിന്റെ വാക്കുകൾ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഒരു മാധ്യമത്തോട് നടത്തിയ പ്രതികരണത്തിൽ വിശദീകരണവുമായി അദ്ദേഹം തന്നെ വന്നിരുന്നു. ഇതിന് പിന്നാലെ ഡബ്ലിയു.സി.സിയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്ന് തങ്ങള്‍ ആവശ്യപ്പെട്ടെന്ന മന്ത്രിയുടെ വെളിപ്പെടുത്തലില്‍ ഡബ്ല്യുസിസി മറുപടി നല്‍കിയിട്ടില്ല. അതേസമയം, ജനുവരി 21-ന് മന്ത്രി രാജീവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന് സമര്‍പ്പിച്ച കത്ത് ഡബ്ല്യുസിസി പുറത്തുവിട്ടിട്ടുണ്ട്.
Content Highlights: national women commission, rekha sharma, hema commission report, wcc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..