ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവത്തിന് അട്ടപ്പാടിയിൽ കൊടിയുയർന്നപ്പോൾ
അട്ടപ്പാടി: ആദ്യ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവത്തിന് അട്ടപ്പാടിയിൽ കൊടി ഉയർന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരജേതാവ് നഞ്ചിയമ്മ കൊടിയുയർത്തി.
ക്യാമ്പ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വടികിയമ്മ, വെല്ലമ്മ, വിജീഷ് മണി, കുപ്പുസ്വാമി, ഈശ്വരൻ, മുരുകേഷ്, ചന്ദ്രൻ മാരി, ശറഫുദീൻ, കാളിസ്വാമി, അഖിലേഷ്, കൈലാഷ്,രാമദാസ്, ബാലൻ എന്നിവർ പങ്കെടുത്തു.
ലോക ആദിവാസി ദിനത്തോടനുബന്ധിച്ച് (World Traibal Day) ആഗസ്‌റ്റ് 7,8,9 തിയ്യതികളിലാണ് ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവം നടക്കുന്നത്. മേളയിൽ ഇന്ത്യയിലെ വിവിധ ഗോത്ര ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കും. ഗോത്ര ഭാഷാ കലാകാരൻമാരും സിനിമ പ്രവർത്തകരും പങ്കെടുക്കും.
ഗോത്ര ഭാഷകളിൽ മൂന്ന് സിനിമകൾ ( ഇരുള, കുറുമ്പ, മുഡുക) സംവിധാനം ചെയ്ത വിജീഷ് മണിയാണ് ഫെസ്റ്റിവൽ ഡയറക്ടർ. വിജീഷ് മണി ഫിലിം ക്ലബ് ആണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ അറിയിച്ചു. പി. ആർ. ഓ -പി. ശിവപ്രസാദ്.
Content Highlights: national tribal film festival 2022, nanjiyamma, vijeesh mani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..