ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂര്‍ത്തിയായശേഷം മാത്രമേ പ്രഖ്യാപിക്കൂ. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. സാധാരണ രീതിയില്‍ ഏപ്രില്‍ മാസത്തിലാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കാറുള്ളത്.

തിരഞ്ഞെടുപ്പ് പ്രമാണിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചതെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.

ഏഴു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടിങ്ങിന്റെ അവസാന വോട്ടിങ് മെയ് പത്തൊന്‍പതിനാണ്. മെയ് 23ന് ഫലം പ്രഖ്യാപിക്കും.

Content Highlights: National Film Awards Loksabha Election 2019 Model Code of Conduct