ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; നഞ്ചിയമ്മയെ ആദരിച്ച് സദസ്സ്


ദേശീയ പുരസ്‌കാരദാന ചടങ്ങിൽ നഞ്ചിയമ്മ, അപർണ ബാലമുരളി, സൂര്യ, ബിജു മേനോൻ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ഡല്‍ഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ പുരസ്‌കാര വിതരണ ചടങ്ങ് നടക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ ചടങ്ങില്‍ അതിഥിയായിരുന്നു. മികച്ച സംവിധായകന്‍ ഉള്‍പ്പെടെ എട്ട് പുരസ്‌കാരങ്ങളാണു മലയാള സിനിമയ്ക്ക് ലഭിച്ചത്.

നടി ആശാ പരേഖിന് 2020-ലെ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ് ആശാ പരേഖ്. ഭറോസ, കട്ടി പതംഗ്, നന്ദന്‍, ദോ ബദന്‍, തീസരി മന്‍സില്‍, ചിരാഗ് തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍.മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സുരറൈ പോട്രിന്റെ സംവിധായിക സുധ കൊങ്കര ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം അന്തരിച്ച സംവിധായകന്‍ സച്ചിയ്ക്കു വേണ്ടി ഭാര്യ സിജി സച്ചിയാണ് സ്വീകരിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവ്ഗണും ഏറ്റവാങ്ങി. മികച്ച നടിക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളിയും മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്‌കാരം ബിജു മേനോന്‍ ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തിങ്കളാഴ്ച നിശ്ചയത്തിന്റെ നിര്‍മാതാവ് പുഷ്‌കര്‍ എം ഏറ്റുവാങ്ങി. വാങ്ക് എന്ന സിനിമയ്ക്കുള്ള പ്രത്യേക ജൂറിപുരസ്‌കാരം സംവിധായിക കാവ്യ പ്രകാശിന് സമ്മാനിച്ചു.

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മ ഏറ്റുവാങ്ങി. നഞ്ചിയമ്മയുടെ പേര് വായിച്ചപ്പോള്‍ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. നിറചിരിയോടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം വാങ്ങുമ്പോള്‍ എഴുന്നേറ്റ് നിന്ന് സദസ്സ് ആദരവ് പ്രകടിപ്പിച്ചു. നഞ്ചിയമ്മയുടെ പുരസ്‌കാരത്തില്‍ അഭിമാനം തോന്നുന്നുവെന്ന് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. തന്റെ സ്വാഗത പ്രസംഗത്തിലാണ് മന്ത്രി നഞ്ചിയമ്മയുടെ പേരെടുത്ത് പറഞ്ഞത്. കേരളത്തിലെ ഒരു ചെറിയ ഗോത്രവിഭാഗത്തില്‍ നിന്നുള്ള നാടന്‍പാട്ടുകാരിയാണ് നഞ്ചിയമ്മ എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. നഞ്ചിയമ്മയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

സംഘട്ടനം -മാഫിയാ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ (അയ്യപ്പനും കോശിയും), ഓഡിയോഗ്രഫി -വിഷ്ണു ഗോവിന്ദ് (മാലിക്), സിനിമാ പുസ്തകം -അനൂപ് രാമകൃഷ്ണന്‍ (എം.ടി. അനുഭവങ്ങളുടെ പുസ്തകം), ഛായാഗ്രഹണം -നിഖില്‍ എസ് പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ), വിദ്യാഭ്യാസചിത്രം -ഡ്രീമിങ് ഓഫ് വേര്‍ഡ്സ് (സംവിധാനം: നന്ദന്‍), പ്രൊഡക്ഷന്‍ ഡിസൈന്‍ - അനീസ് നാടോടി (കപ്പേള) എന്നിവരും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.

മറ്റു പുരസ്‌കാര ജേതാക്കള്‍

സഹനടി- ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും)
ഗായകന്‍: രാഹുല്‍ ദേശ്പാണ്ഡെ
ക്യാമറ: സുപ്രതിം ബോല്‍(അവിജാത്രിക്)
എഡിറ്റിങ്: ശ്രീകര്‍ പ്രസാദ് (ശിവരഞ്ജിനിയും സില പെണ്‍കളും)
സംഗീതസംവിധാനം: തമന്‍ (അല വൈകുണ്ഠപുരം ലോ), ജി.വി. പ്രകാശ് (സൂററൈ പോട്ര്)
പശ്ചാത്തല സംഗീതം: ജി.വി. പ്രകാശ്(സൂററൈ പോട്ര്)
പുതുമുഖ സംവിധായകന്‍: മഡോണ അശ്വിന്‍(മണ്ടേല)
ജനപ്രിയ ചിത്രം: താനാജി ദ് അണ്‍സങ് വാരിയര്‍ (സംവിധായകന്‍: ഓം റൗത്)
കുട്ടികളുടെ ചിത്രം: സുമി സിനിമ
ഗാനരചന: മനോജ് മുന്‍താഷിര്‍
നൃത്തസംവിധാനം: സന്ധ്യ രാജു(നാട്യം)
ചമയം: റാം ബാബു(നാട്യം)
തമിഴ് ചിത്രം: ശിവരഞ്ജിനിയും സില പെണ്‍കളും
തെലുങ്ക് ചിത്രം : കളര്‍ ഫോട്ടോ
സിനിമാ സംബന്ധിയായ പുസ്തകം: ദ ലോങ്ങസ്റ്റ് കിസ് (കിശ്വര്‍ ദേശായി)

Content Highlights: National film awards distribution ceremony, president draupadi murmu, award winners


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented