അപർണ ബാലമുരളി
സുരറൈ പോട്രിലെ തന്റെ കഥാപാത്രത്തിന് പുരസ്‌കാരം ലഭിക്കാന്‍ സംവിധായിക സുധാ കൊങ്ങര ആഗ്രഹിച്ചിരുന്നതായി നടി അപര്‍ണ ബാലമുരളി. അവര്‍ തന്നിലേല്‍പ്പിച്ച വിശ്വാസം കാരണമാണ് തനിക്ക് ഈ നേട്ടം ലഭിച്ചതെന്നും അപര്‍ണ പറഞ്ഞു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അപര്‍ണ.
"ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്, ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവം. എല്ലാവര്‍ക്കും നന്ദി. ഈ കഥാപാത്രത്തിന് പുരസ്‌കാരം ലഭിക്കണമെന്ന് ഈ ചിത്രത്തിന്റെ സംവിധായിക സുധ മാമിന് വലിയ ആഗ്രഹമുണ്ടായിരുന്നു. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാരണം മാത്രമാണ് ഞാനിവിടെ നില്‍ക്കുന്നത്.
ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് ആവശ്യമായ സമയം സുധ മാം തന്നു. അതിനാല്‍ നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായാണ് സിനിമയില്‍ എത്തിയത്. സിനിമയെക്കുറിച്ചൊന്നും കാര്യമായ ധാരണ എനിക്കുണ്ടായിരുന്നില്ല. അതിനാല്‍ ഇനിയും ഒരുപാട് പഠിക്കണം എന്നാണ് ആഗ്രഹം. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
ഈ കഥാപാത്രത്തിനായി നല്ല രീതിയില്‍ പരിശീലനം ലഭിച്ചിരുന്നു. മധുര തമിഴ് പറയാന്‍ ഉള്‍പ്പടെ ഒരുപാട് പേര്‍ സഹായിച്ചു. വലിയൊരു ടീം വര്‍ക്കായിരുന്നു ആ സിനിമ." -അപര്‍ണ പറഞ്ഞു.
Content Highlights: national film Awards announced; 'soorarai pottru' best film, aparna balamurali best actress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..