മൂന്നുമാസത്തിൽ താഴെ പ്രായക്കാരെ അഭിനയിപ്പിക്കരുത്, ബാലാവകാശ കമ്മിഷൻ കരടുമാർഗരേഖയായി


ചലച്ചിത്ര മേഖലയിലെ ചിത്രീകരണത്തിനിടെ കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നുവെന്ന പരാതികളുണ്ടെന്ന് കമ്മിഷൻ ചെയർമാൻ പ്രിയങ്ക് കനൂങ്കോ പറഞ്ഞു.

പ്രതീകാത്മകചിത്രം | ഫോട്ടോ: പ്രതീകാത്മകചിത്രം | ഫോട്ടോ: മധുരാജ് | മാതൃഭൂമി

ന്യൂഡൽഹി: മൂന്നുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ സിനിമകളിലും മറ്റും അഭിനയിപ്പിക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ മുലയൂട്ടൽ, പ്രതിരോധ ബോധവത്കരണ പരിപാടികൾ തുടങ്ങിയവയുടെ ചിത്രീകരണത്തിനായി മാത്രമേ ഉപയോഗിക്കാവൂ. സിനിമ, ഒ.ടി.ടി. പ്ലാറ്റ് ഫോമുകൾ, സാമൂഹികമാധ്യമ വെബ്‌സൈറ്റുകൾ തുടങ്ങിയവയിൽ കുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മിഷൻ പുറത്തിറക്കിയ കരടുമാർഗനിർദേശത്തിലാണ് ഈ വ്യവസ്ഥകൾ.

ചലച്ചിത്ര മേഖലയിലെ ചിത്രീകരണത്തിനിടെ കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നുവെന്ന പരാതികളുണ്ടെന്ന് കമ്മിഷൻ ചെയർമാൻ പ്രിയങ്ക് കനൂങ്കോ പറഞ്ഞു.

പ്രധാന നിർദേശങ്ങൾ:

• ആറുവയസ്സിൽ താഴെയുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിന് കീഴിൽ നിർത്തി അഭിനയിപ്പിക്കരുത്.

• അമിത അളവിൽ മേക്കപ്പ് ഉപയോഗിക്കരുത്. മാനസികപ്രയാസമുണ്ടാകുന്ന നടപടികളൊന്നും പാടില്ല.

• പ്രത്യേകം മുറി അനുവദിക്കണം. മുതിർന്നവരുടെ മുന്നിൽവെച്ചോ എതിർലിംഗത്തിലുള്ളവരുടെ മുന്നിൽവെച്ചോ വസ്ത്രംമാറാൻ നിർബന്ധിക്കരുത്.

• കുട്ടികൾ ലഹരിപഥാർഥം ഉപയോഗിക്കുന്നതരം രംഗങ്ങൾ ചിത്രീകരിക്കരുത്. അവരുടെ മുൻപിൽ മറ്റാരും ലഹരിപദാർഥങ്ങൾ ഉപയോഗിക്കരുത്.

• ചിത്രീകരണം പരമാവധി 27 ദിവസംകൊണ്ട് പൂർത്തിയാക്കണം. തുടർച്ചയായി ആറുമണിക്കൂറിലധികം അഭിനയിപ്പിക്കരുത്. മൂന്നുമണിക്കൂർ ഇടവിട്ട് വിശ്രമംനൽകണം.

• കരാർ പാടില്ല. ആവശ്യമെങ്കിൽ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഷൂട്ടിങ് സ്ഥലത്ത് പരിശോധനനടത്തും. നിയമലംഘനം കണ്ടാൽ ആറുമാസംമുതൽ രണ്ടുവർഷംവരെ തടവോ 5000 രൂപവരെ പിഴയോ ആണ് ശിക്ഷ.

• ബാലതാരങ്ങളുടെ വിവരങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിന് നൽകണം. ഷൂട്ടിങ്ങിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങണം.

• കുട്ടികളുടെ പഠനം തടസ്സപ്പെടരുത്. കൃത്യസമയത്ത് വേതനം നൽകണം. അവകാശങ്ങൾ പാലിച്ചാകണം ചിത്രീകരണം

• കുട്ടിക്കൊപ്പം രക്ഷിതാവ് ഉണ്ടായിരിക്കണം.

Content Highlights: National Commission for Protection of Child Rights, draft guidelines for child actors

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented