നഞ്ചിയമ്മ | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി | മാതൃഭൂമി
അട്ടപ്പാടി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയ്ക്ക് താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീടായി. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് വീട് നിർമിച്ചുകൊടുത്തത്. കഴിഞ്ഞദിവസം ഗായിക പുതിയവീട്ടിൽ താമസവും തുടങ്ങി.
നക്കുപതി ഊരിലെ കൊച്ചുവീട്ടിൽ കഴിഞ്ഞിരുന്ന നഞ്ചിയമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അടച്ചുറപ്പുള്ള വീട്. തനിക്ക് ലഭിക്കുന്ന പുരസ്കാരങ്ങൾ വെയ്ക്കാൻ പോലും വീട്ടിലിടമില്ലെന്ന് അവർ പറഞ്ഞിരുന്നു. ഈ വിഷയത്തിലാണ് ഫൗണ്ടേഷൻ ഇടപെട്ടതും ഗായികയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നതും.
മൂന്ന് മാസം മുമ്പാണ് വീടുപണി ആരംഭിച്ചത്. നേരത്തേ താമസിച്ചിരുന്ന വീടിനോട് ചേർന്നുതന്നെയാണ് പുതിയ വീടും. നിർമാണം പൂർത്തീകരിച്ച വീട്ടിൽ വെള്ളിയാഴ്ചയോടെ നഞ്ചിയമ്മ താമസമാരംഭിച്ചു.
അന്തരിച്ച സംവിധായകൻ സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നഞ്ചിയമ്മയെ തേടിയെത്തിയത്. തൊട്ടുപിന്നാലെ വിവാദങ്ങളും ഉയർന്നു. എന്നാൽ സംഗീതലോകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് നഞ്ചിയമ്മയ്ക്ക് പിന്തുണയുമായെത്തിയത്.
Content Highlights: Singer Nanjiyamma New House, Nanjiyamma News, Nanjiyamma Get New Home
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..