തിയ്യറ്ററുകളിൽ സിനിമയ്ക്ക് മുൻപ് ദേശീയഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ച വിഷയത്തിൽ നിലപാട്  അറിയിച്ച് നടൻ അരവിന്ദ് സ്വാമി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അരവിന്ദ് സ്വാമി നിലപാടറിയിച്ചത്.
 
ഞാന്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാറുണ്ട്.  ഒപ്പം പാടാറുമുണ്ട്. അതും അഭിമാനത്തോടെ തന്നെ. എന്ത് കൊണ്ട് ദേശീയഗാനം സിനിമാ തിയ്യറ്ററുകളില്‍ മാത്രം നിര്‍ബന്ധമാക്കിയെന്ന് മനസിലാകുന്നില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കോടതികളിലും നിയമസഭാ, പാർലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്‍പും ദേശീയഗാനം നിർബന്ധമാക്കിയാലെന്താണ് അരവിന്ദ് സ്വാമി ട്വീറ്റിൽ ചോദിച്ചു.

aravind swamy