നാടകാചാര്യനായ എസ്.എൽ.പുരം സദാനന്ദൻ്റെ ഇളം തലമുറക്കാരിയും അഭിനയരംഗത്തേക്കെത്തുന്നു. 'എസ്.എൽ.പുരത്തിൻ്റെ മകൻ, തിരക്കഥാകത്തും നടനും, അഭിനേതാവുമൊക്കെയായ ജയ സോമയുടെ മകൾ ജയഭദ്രയാണ് ഇപ്പോൾ അഭിനയരംഗത്തെത്തിയിരിക്കുന്നത്.

നാടകാചാര്യനായ ഒ.മാധവൻ്റെ ചെറുമകളായ നഥാലിയാ ശ്യാം സംവിധാനം ചെയ്യുന്ന ഫുട്ട്പ്രിന്റ്സ് ഓൺ വാട്ടർ ചിത്രത്തിലാണ് ജയഭദ്ര അഭിനയിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ഡ്രാമ എന്ന ചിത്രത്തിൽ നഥാ ലിയ സഹസംവിധായികയായി
പ്രവർത്തിച്ചിരുന്നു.

പ്ലസ് വൺ വിദ്യാർഥിയായ ജയഭദ്രയ്ക്ക് ചെറുപ്പം മുതലേ അഭിനയത്തോട് താത്‌പര്യമായിരുന്നുവെന്ന് പറയുന്നു." അഭിനയം എനിക്ക് ചെറുപ്പം മുതൽ തന്നെ താൽപ്പര്യമുണ്ടായിരുന്നു.കലാകുടുംബത്തിൽ ഇതൊക്കെ കണ്ടും കേട്ടുമൊക്കെയാണ് വളർന്നത്. ആരുടേയും സ്വാധീനമോ പിൻബലമോ ഇല്ലാതെ വേണം ഈ രംഗത്തേക്കു കടന്നു വരുന്നതെന്ന് ആഗ്രഹിച്ചിരുന്നു. സന്ധ്യചേച്ചിയാണ് എന്നെ അഭിനയിക്കുവാനായി തെരഞ്ഞെടുക്കുവാൻ സഹായിച്ചത്. നഥാ ലിയാ മാഡത്തിൻ്റെ അമ്മ, ജയശീയുടെ സഹോദരിയാണ് സന്ധ്യച്ചേച്ചി.സന്ധ്യാരാജേന്ദ്രൻ. ഫാഷൻ ഡിസൈനിംഗ് കഴിഞ്ഞ് വീഡിയോ എഡിറ്റിംഗ് കൂടി പഠിച്ചിട്ടു വേണം സിനിമയിൽ പ്രവർത്തിച്ചു തുടങ്ങുവാനെന്നാണ് കരുതിയത്. ഇടയ്ക്കിടക്ക് ടിക് - ടോക് വീഡിയോകൾ ചെയ്യാറുണ്ട്. ഇതു കണ്ടിട്ടാണ് സന്ധ്യച്ചേച്ചി എന്നെ ഒഡിഷ്യനു വിളിപ്പിച്ചത്. ആദ്യം ഓൺലൈൻ അഭിമുഖം ആയിരുന്നു പിന്നീട് നേരിട്ടു നടന്നു. എല്ലാം വളരെ വേഗത്തിലുള്ള നടപടിക്രമങ്ങളായിരുന്നു.

ലണ്ടനാണ് ഈ സിനിമയുടെ പ്രധാന ലൊക്കേഷൻ. കേരളത്തിലെ ചിത്രീകരണത്തിലാണ് ജയഭദ്ര അഭിനയിക്കുന്നത്. ബോളിവുഡ് നടൻ ആദിൽ ഹുസൈൻ, നിമിഷാസ ജയൻ, ലെന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഴകപ്പനാണ് ഛായാഗ്രാഹകൻ. റസൂൽ പൂക്കുട്ടിയുടേതാണ് ശബ്ദമിശ്രണം .

Content Highlights : Nathalia Shyam Footprints on Water Jyabadra Nimisha Sajayan Adil hussain Lena