ഗാനത്തിൽ നിന്നും, ചിത്രത്തിന്റെ പോസ്റ്റർ | photo : special arrangements
നസ്ലിൻ പ്രധാന വേഷത്തിൽ എത്തുന്ന '18 പ്ലസ്' എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. 'മാരന്റെ പെണ്ണല്ലേ' എന്ന് തുടങ്ങുന്ന കല്യാണപ്പാട്ടാണ് റിലീസായത്. തിങ്ക് മ്യൂസിക് ആണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.
നസ്‌ലിനും, മാത്യു തോമസും, ബിനു പപ്പുവും, സാഫ് ബ്രോസും, മീനാക്ഷിയും ആടിത്തിമിർക്കുന്ന കാഴ്ചയാണ് ഗാനത്തിലുള്ളത്. കുറെ നാളുകൾക്കുശേഷമാണ് മലയാളത്തിൽ ഇത്തരമൊരു ഫാസ്റ്റ് നമ്പർ ഗാനം ഇറങ്ങുന്നത്. മദനോത്സവം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ ആണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.
യോഗി ശേഖർ പാടിയിരിക്കുന്ന പാട്ടിന്റെ വരികൾ വൈശാഖ് സുഗുണനാണ് എഴുതിയിരിക്കുന്നത്. ഷോബി പോൾ രാജിന്റേതാണ് കൊറിയോഗ്രാഫി. ഫലൂഡ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ജി പ്രജിത്, ഡോ: ജിനി കെ ഗോപിനാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഉടൻ തന്നെ തിയറ്ററുകളിൽ എത്തും.
നസ്ലിൻ മുഴുനീള നായക വേഷം ചെയ്യുന്ന ആദ്യ ചിത്രമാണ് 18 പ്ലസ്. ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ സംവിധായകനൊപ്പം അതിലെ പ്രധാന താരങ്ങളും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മാത്യു തോമസ്, ബിനു പപ്പു, രാജേഷ് മാധവൻ, നിഖില വിമൽ, മീനാക്ഷി ദിനേശ്, സാഫ് ബ്രോസ്, മനോജ് കെ യു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രണയവും സൗഹൃദവും തമാശയും ഇടകലർത്തിയ ഒരു റൊമാന്റിക് കോമഡി എന്റർടെയിനറാണ് 18 പ്ലസ്.
ഛായാഗ്രഹണം :സതീഷ് കുറുപ്പ്, തിരക്കഥ, സംഭാഷണം : എഡിജെ രവീഷ് നാഥ്, എഡിറ്റിങ് : ചമൻ ചാക്കോ, സംഗീതം : ക്രിസ്റ്റോ സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ : ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : രജീവൻ അബ്ദുൽ ബഷീർ, കോസ്റ്റ്യൂം സുജിത്ത് സി എസ്, മേക്കപ്പ് സിനൂപ് രാജ്, സൗണ്ട് മിക്സിങ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേസൻ, എസ്.എഫ്.എക്സ് : സിങ്ക് സിനിമ, സ്റ്റിൽസ് : അർജുൻ സുരേഷ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി :യെല്ലോ ടൂത്ത്സ്. ഐക്കൺ സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം.
Content Highlights: naslin mathew thomas in 18 plus movie video song is out
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..