Naseeruddin Shah
മുംബൈ: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശം ഇന്ത്യയില്‍ ആഘോഷിക്കുന്നത് അപകടരമായ സ്ഥിതിവിശേഷമെന്ന് നടന്‍ നസുറുദ്ദീന്‍ ഷാ.
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തത് ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഒരു വിഭാഗം അത് ആഘോഷിക്കുന്നതും അപകടരമാണ്. താലിബാനെ ആഘോഷിക്കുന്നവന്‍ നവീകരണം വേണോ അപരിഷ്‌കൃത രീതി വേണോ എന്നു ചിന്തിക്കണം. നമുക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മാറ്റമാണിത്- നസുറുദ്ദീന്‍ ഷാ പറഞ്ഞു.
നസുറൂദ്ദീന്‍ ഷായുടെ വീഡിയോ സയേമ എന്ന കലാകാരിയാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 100 ശതമാനം സത്യമാണെന്നും താലിബാന്‍ ഒരു ശാപമാണെന്നും സയേമ വീഡിയോ പങ്കുവച്ചു കുറിച്ചു.
content highlights : Naseeruddin Shah tweets against Those who Celebrates Taliban In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..