എന്തുകൊണ്ട് ഖാന്‍ ത്രയങ്ങള്‍ രാഷ്ട്രീയം സംസാരിക്കുന്നില്ല; ഉത്തരവുമായി നസിറുദ്ദീന്‍ ഷാ


നസുറുദ്ദീൻ ഷാ, ആമീർ ഖാൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ

ബോളിവുഡില്‍ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം തുറന്ന് പറയുന്ന അപൂര്‍വ്വം അഭിനേതാക്കളില്‍ ഒരാളാണ് നസിറുദ്ദീന്‍ ഷാ. ഭരിക്കുന്ന സര്‍ക്കാര്‍ ഏത് പാര്‍ട്ടിയുടേതാണെങ്കിലും നസിറുദ്ദീന്‍ ഷാ വിമര്‍ശനവുമായി രംഗത്തെത്താറുണ്ട്.

ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ഒട്ടുമിക്കവരും രാഷ്ട്രീയം പറയുന്നതില്‍ വിമുഖതകാണിക്കുന്നവരാണ്. ഇതെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍. സിനിമയിലെ ഖാന്‍ ത്രയങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍ എന്നിവരെക്കുറിച്ചായിരുന്നു ചോദ്യം. എന്തുകൊണ്ടാണ് അവര്‍ പൊതുവിഷയങ്ങളില്‍ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാത്തത് എന്ന് അവതാരകന്‍ നസിറുദ്ദീന്‍ ഷായോട് ചോദിച്ചു. അവര്‍ക്ക് ഒരുപാട് നഷ്ടപ്പെടാനുണ്ടെന്നാണ് നസിറുദ്ദീന്‍ ഷാ പ്രതികരിച്ചു.

''എനിക്ക് അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയില്ല. അവര്‍ നില്‍ക്കുന്നിടത്തല്ല ഞാന്‍ നില്‍ക്കുന്നത്. വളരെ അപകടം പിടിച്ചതാണെന്ന് തോന്നിയിട്ടായിരിക്കണം. പക്ഷേ സ്വന്തം മനസാക്ഷിയെ അവര്‍ എങ്ങിനെ പറഞ്ഞു മനസ്സിലാക്കുമെന്ന് എനിക്കറിയില്ല. അവര്‍ക്ക് ഒരുപാട് നഷ്ടപ്പെടാനുണ്ട്. അതുകൊണ്ടായിരിക്കണം.''

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് താരങ്ങളുടെ മൗനത്തെക്കുറിച്ച് നസിറുദ്ദീന്‍ ഷാ കൂടുതല്‍ വിശദമാക്കിയത്.

''ഷാരൂഖ് ഖാന് സംഭവിച്ചതും എത്ര മാന്യമായാണ് അദ്ദേഹം അതിനെ നേരിട്ടതെന്നും നമ്മള്‍ കണ്ടതാണ്. അതൊരു വേട്ടയായിരുന്നു. ഷാരൂഖ് ഒന്നും സംസാരിച്ചതേയില്ല. സോനു സൂദിനും റെയ്ഡ് നേരിടേണ്ടി വന്നു. ആരും അതെക്കുറിച്ച് പ്രസ്താവനകള്‍ ഇറക്കിയില്ല. എനിക്കറിയില്ല, അടുത്തയാള്‍ ഞാന്‍ ആയിരിക്കാം''- നസിറുദ്ദീന്‍ ഷാ പറഞ്ഞു.


Content Highlights: Naseeruddin Shah, Shahrkh Khan, Salman Khan, Aamir Khan, Aryan Khan drug Case, Arrest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented