നടൻ നരേഷിനേയും നടി പവിത്രാ ലോകേഷിനേയും ചെരിപ്പൂരി തല്ലാനോങ്ങി നടന്റെ ഭാര്യ | വീഡിയോ


നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന് വാർത്തകൾ പരന്നിരുന്നു.

ചെരിപ്പൂരി തല്ലാനടുക്കുന്ന യുവതിയും, അവരെ പരിഹസിക്കുന്ന നടൻ നരേഷും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് | https://youtu.be/U0rhzma36gU

മൈസൂർ: തെലുങ്ക് നടൻ നരേഷിനും നടി പവിത്രാ ലോകേഷിനും നേരെ ചെരിപ്പൂരി തല്ലാനടുത്ത് നരേഷിന്റെ ഭാര്യ രമ്യാ രഘുപതി. മൈസൂരുവിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. രമ്യയെ പോലീസ് പിന്തിരിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. മൈസൂരുവിൽ നരേഷ് താമസിക്കുന്ന ഹോട്ടലിൽ എത്തിയതായിരുന്നു രമ്യ. ലിഫ്റ്റിലേക്ക് പോകുന്ന നരേഷും പവിത്രയുമാണ് വീഡിയോയിലുള്ളത്. മുന്നോട്ടുപോകാൻ ശ്രമിക്കുന്ന രമ്യയെ വനിതാപോലീസ് ഇടപെട്ട് പിടിച്ചുമാറ്റുന്നു. ഇതിനിടെ നരേഷ് ലിഫ്റ്റിൽ നിന്ന് പിന്തിരിഞ്ഞ് വിസിലടിക്കുന്നതും പരിഹസിക്കുന്നതും കാണാം.

നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ. നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് നരേഷ് ഇക്കാര്യങ്ങൾ നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. കൂടാതെ താൻ വിവാഹമോചന നോട്ടീസ് അയച്ചതിന്റെ പ്രതികാരമായി രമ്യ നടത്തുന്ന ശ്രമങ്ങളാണിതെന്നും നരേഷ് പറഞ്ഞിരുന്നു.

തങ്ങളിരുവരും വിവാഹിതരായെന്ന വാർത്തകൾ മറ്റൊരു വീഡിയോയിലൂടെ പവിത്രയും നിഷേധിച്ചിരുന്നു. നരേഷും രമ്യ രഘുപതിയും തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അവർ പറയുന്നു.

തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നഡ നടൻ മൈസൂർ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടൻ ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്.

Content Highlights: Actor Naresh attacked by wife, Pavithra Lokesh, Naresh Controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented