രാജ്യം തിരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുമ്പോള്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി  ജനങ്ങളെ ബോധവത്ക്കരിക്കാന്‍ സിനിമാ-കായിക ലോകത്തെ പ്രമുഖരുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. സംഗീത ലോകത്ത് ലതാമങ്കേഷ്‌കര്‍, എ.ആര്‍ റഹ്മാന്‍ എന്നിവരോട് മോദി അഭ്യര്‍ഥന നടത്തിയിരുന്നു.

ട്വിറ്ററിലൂടെയാണ് ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചത്. രാജ്യത്തെ ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രചോദിപ്പിക്കുവാന്‍ നിങ്ങളുടെ സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു-മോദി ട്വീറ്റ് ചെയ്തു.

തീര്‍ച്ചയായും ഞങ്ങള്‍ ചെയ്തിരിക്കും, നന്ദി- എ.ആര്‍ റഹ്മാന്‍ മോദിക്ക് മറുപടി നല്‍കി. 

ar rahman

സച്ചിന്‍ ടെണ്ടൂല്‍ക്കര്‍, വിരാട് കോലി, അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവരോടും മോദി പങ്കാളികളാകാന്‍ അഭ്യര്‍ഥിച്ചിരുന്നു. 

Content Highlights: narendra modi request to raise voting awareness to ar rahman