നരെയ്ൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ തുടങ്ങിയവർ ഒരുമിക്കുന്ന സിനിമയുടെ പൂജ ചെന്നൈയിൽ നടന്നു. യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന 2 ചിത്രങ്ങളിൽ ഒന്നാണ് ഈ ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ സിനിമ.
ഇതേ ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ നരെയ്നോട് ഒപ്പം പരിയേറും പെരുമാളിലൂടെ ശ്രദ്ധ നേടിയ കതിർ - ആനന്ദി ജോഡി പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങൾ സിനിമയുടെ ഭാഗമാകുന്നുണ്ട്. സാക് ഹാരിസ് ആണ് ഈ ഡ്രാമ ത്രില്ലറിൻറെ സംവിധായകൻ.
ആത്മീയ രാജൻ, കായൽ ആനന്ദി, അനു കൃതി വാസ് തുടങ്ങിയവയാണ് സിനിമയിലെ നായികമാർ. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റു കൂടുതൽ വിവരങ്ങളും വരും ദിവസങ്ങളിൽ പങ്കു വയ്ക്കുന്നതാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു
Content Highlights : Narein Joju Sharafudheen teams up for a big budget movie