ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന നരകാസുരന്‍ ട്രെയ്‌ലര്‍ പുറത്ത്. അരവിന്ദ് സ്വാമി, ശ്രിയ ശരണ്‍, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

ക്രൈംത്രില്ലര്‍ ചിത്രമാണെന്ന സൂചനകളാണ് ട്രെയ്‌ലര്‍ തരുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയ്‌ലര്‍ ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തിയിട്ടുണ്ട്.

വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ ഗൗതം മേനോന്റെ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റ്‌സായിരുന്നു തുടക്കത്തില്‍ ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ ചിത്രത്തിനായി ഗൗതം മേനോന്‍ പണം മുടക്കുന്നില്ലെന്ന ആരോപണവുമായി കാര്‍ത്തിക് രംഗത്തെത്തി. സിനിമയുടെ നിര്‍മാണത്തില്‍ നിന്ന് ഗൗതം മേനോനെ കാര്‍ത്തിക് ഒഴിവാക്കുകയും ചെയ്തു.