നന്നായിക്കൂടേ സിനിമയുടെ പോസ്റ്റർ
പാൻ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയിലെ താരങ്ങളെ ഉൾപ്പെടുത്താതെ ടെക്നീഷ്യൻമാരുടെ ഫോട്ടോ മാത്രം ഉൾപ്പെടുത്തി ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നു. Dr.ജാനറ്റ്. J രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന "നന്നായിക്കൂടെ" എന്ന ചിത്രം ആണ് ഇങ്ങനെ ഒരു ചരിത്രം സൃഷ്ടിച്ചത്.
പൂർണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. ജാതിയുടെയും മതത്തിന്റെയും വർഗീയതയുടെയും പേരിൽ വിഭജിക്കപ്പെട്ട ഈ ലോകത്ത് വ്യത്യസ്ത സാഹചര്യങ്ങളിലും വിശ്വാസങ്ങളിലും നിലവാരങ്ങളിലുമുള്ള ഏഴുപേർ ഒന്നിച്ച് ഒരു കുടക്കീഴിൽ അണിനിരക്കുന്നു. അവരുടെ സാഹോദര്യത്തിന്റെയും കരുതലിന്റെയും സ്നേഹത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
സൂരജ് തേലക്കാട്, കണ്ണൻ, ആരതി കെ .ബി, പ്രിയ മരിയ, നന്ദന സുശീൽ കുമാർ, ആസിഫ് മുഹമ്മദ്, റീബ ചെറിയാൻ, ഋഷിഖ് ഷാജ്, സുദർ, മെജോ ജോസഫ് എന്നിവർക്കൊപ്പം Dr .ജാനറ്റ് .ജെയും താരനിരയിലുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -Dr .ബിജു .കെ .ആർ, ക്യാമറ -പ്രസാദ്.കെ, ബാക് ഗ്രൗണ്ട് മ്യൂസിക് & മ്യൂസിക് ഡയറക്ടർ -മെജോ ജോസഫ്, മ്യൂസിക് ഡയറക്ടർ -ശ്രീരാഗ്
Content Highlights: nannayikkode firstlook poster, dr janet movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..