നഞ്ചിയമ്മ പറഞ്ഞു, കുറച്ചു നേരം ഞാന്‍ ഒന്നു കരഞ്ഞോട്ടെ- ഷാഫി എപ്പിക്കാട്


നഞ്ചിയമ്മ സംവിധായകനോടൊപ്പം

68-മത് ദേശീയ പുരസ്‌ക്കാര വിളംബരം നടന്നപ്പോള്‍ അയ്യപ്പനും കോശിയും അടക്കമുള്ള ചിത്രങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. അംഗീകാരത്തിന്റെ നെറുകയിലെത്താന്‍ വമ്പന്‍ താര സാനിധ്യങ്ങളോ, ബഡ്ജറ്റുകളോ ആവശ്യമില്ലെന്നു തെളിയിക്കുകയായിരുന്നു 'തിങ്കളാഴ്ച നിശ്ചയം' പോലുള്ള സിനിമകള്‍ക്ക് ലഭിച്ച അംഗീകാരങ്ങളിലൂടെ ഈ അവാര്‍ഡ് നിര്‍ണയം.
സച്ചിയുടെ വേര്‍പാടില്‍ അയ്യപ്പനും, കോശിക്കും ലഭിച്ച അംഗീകാരം മലയാളികള്‍ക്ക് അഭിമാനത്തോടൊപ്പം ഒത്തിരി നോവും നല്‍കുന്നു.ചിത്രത്തിലെ കലക്കാത്ത എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം നേടിയിരിക്കുന്നത് അട്ടപ്പാടിയുടെ സ്വന്തം ഗായിക നഞ്ചിയമ്മയാണ്.

കഴിഞ്ഞ സംസ്ഥാന അവാര്‍ഡ് വേളയില്‍ പ്രത്യേക ജൂറി അവാര്‍ഡും നഞ്ചിയമ്മക്കുണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നഞ്ചിയമ്മയുടെ കൂടെയുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജൂണ്‍ പത്തിനു തിയേറ്റര്‍ റിലീസ് ആയ ചെക്കന്‍ എന്ന സിനിമയുടെ സംവിധായകന്‍ ഷാഫി എപ്പിക്കാട്.ചിത്രത്തില്‍ ഒരു താരാട്ട് പാട്ടൊരുക്കി പാടി, ഒരു കഥാപാത്രം അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട് നഞ്ചിയമ്മ. 'ആതുക്കു അന്ത പക്കാ 'എന്ന് തുടങ്ങുന്ന ഒരു താരാട്ട് പാട്ടായിരുന്നു നഞ്ചിയമ്മയുടെ ശബ്ദത്തില്‍ പുറത്തിറങ്ങിയത്. ഖത്തര്‍ ആസ്ഥാനമായ വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മിച്ച ചെക്കനിലെ എല്ലാഗാനങ്ങളും ശ്രദ്ധനേടിയിരുന്നു. ഈ ഗാനരംഗത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവച്ച സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ദേശീയ അവാര്‍ഡിലെത്തിയ നഞ്ചിയമ്മച്ചിരി..

നമ്മുടെ 'ചെക്കനു' വേണ്ടി വയനാട് വരെ എത്താന്‍ കഴിയുമോ എന്ന് സംശയത്തോടെ, ഇച്ചിരി ആശങ്കയോടെ യാണ് അമ്മയോട് ഞാന്‍ ചോദിച്ചിരുന്നത്.കുഞ്ഞുസിനിമയുടെ 2 ദിവസത്തെ ഷൂട്ടിന് യൂണിറ്റ് മുഴുവന്‍ വയനാട് നിന്നും അട്ടപ്പാടി എത്തണമെങ്കില്‍ വരുന്ന ചെലവും, റിസ്‌ക്കും തന്നെയാണ് കാരണം, പിന്നെ അയ്യപ്പനും കോശിയും അടക്കമുള്ള നഞ്ചിയമ്മ അഭിനയിച്ച ഭൂരിപക്ഷം സിനിമകളും ചിത്രീകരിച്ചതും അട്ടപ്പാടി ആയിരുന്നല്ലോ, എന്നാല്‍ ഞെട്ടിച്ചുകൊണ്ട് പറഞ്ഞ മറുപടി എന്തായിരുന്നെന്നോ..

''ഞാന്‍ കാട്ടില്‍ വളര്‍ന്ന സ്ത്രീയാണ്, നിങ്ങള്‍ കേറാത്ത മരത്തിലും മലയിലും വേണമെങ്കില്‍ ഞാന്‍ കയറും ''എന്നും പറഞ്ഞു സ്വതസിദ്ധമായ ഒരു ചിരിയായിരുന്നു,പറഞ്ഞ സമയത്തിനും മുന്‍പ് അവര്‍ വയനാട് നെല്ലാര്‍ച്ചാലില്‍ നമ്മുടെ ലൊക്കേഷനില്‍ എത്തുകയായിരുന്നു. സിനിമയിലെ ആദ്യ ഗാനത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഗര്‍ഭിണിയായ മരുമകളെ മദ്യപിച്ചു വന്ന് അടിച്ചിറക്കാന്‍ ശ്രമിക്കുന്ന മകന്റെ ചെയ്തികള്‍ കണ്ട് നിസ്സഹായയായി തടയാന്‍ ശ്രമിക്കുന്ന അമ്മയുടെ ദയനീയത ഷൂട്ട് ചെയ്യുകയാണ്.

എനിക്ക് ഗ്ലിസറിന്‍ ഒന്നും വേണ്ടെന്നു പറഞ്ഞു നിഷ്‌കളങ്കമായി അഭിനയിക്കുന്ന അമ്മ സീന്‍ കഴിഞ്ഞു കരച്ചില്‍ നിര്‍ത്താതെവന്നപ്പോള്‍ അടുത്തു ചെന്ന എന്നോട് പറഞ്ഞത് ഇതെനിക്ക് അഭിനയമല്ലെന്നും, ഇതേ അവസ്ഥ ജീവിതത്തില്‍ ഒരുപാട് തരണം ചെയ്തിട്ടുണ്ടെന്നും, കുറച്ചു നേരം ഞാന്‍ ഒന്നു കരഞ്ഞോട്ടെ എന്നുമാണ്.. ഒരുപാടുണ്ട് പറയാനുണ്ട് ഈ അട്ടപ്പാടിയുടെ വാനമ്പാടിയെ കുറിച്ച്.. അര്‍ഹിക്കുന്ന അംഗീകാരം വൈകിയെങ്കിലുംദേശീയ അവാര്‍ഡിന്റെ രൂപത്തില്‍ എത്തിയല്ലോ എന്ന സന്തോഷം മാത്രം.. മലയാളത്തിന്റെ യശസ്സുയര്‍ത്തിയ എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും ചെക്കന്‍ ടീമിന്റെ ഒരായിരം അഭിനന്ദനങ്ങള്‍..

Content Highlights: Nanjiyamma, National Award for best female Play back singer, chekkan movie, shafi eppikkad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented