ടീസറിൽ നിന്നും | photo: screen grab
തെലുങ്ക് താരം നാനി നായകനാകുന്ന 'ദസറ'യുടെ ടീസര്‍ പുറത്തിറങ്ങി. എസ്.എസ്. രാജമൗലി, ഷാഹിദ് കപൂര്‍, ധനുഷ്, ദുല്‍ഖര്‍ സല്‍മാന്‍, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്.
ശ്രീകാന്ത് ഒഡെലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയല്‍പക്കത്ത് സ്ഥിതി ചെയ്യുന്ന വീര്‍ലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് ടീസറിലുള്ളത്. ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരും ചിത്രത്തിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ മാര്‍ച്ച് 30 ന് ചിത്രം റിലീസിനെത്തും.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകൂരിയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം -സത്യന്‍ സൂര്യന്‍, സംഗീതം -സന്തോഷ് നാരായണന്‍, എഡിറ്റര്‍ -നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍ -അവിനാഷ് കൊല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -വിജയ് ചഗന്തി, സംഘട്ടനം -റിയല്‍ സതീഷ്, അന്‍ബറിവ്, പി.ആര്‍.ഒ -ശബരി.
Content Highlights: nani shine tom chacko keerthi suresh in dasra teaser released
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..