ലയാളികളുടെ മലര്‍ മിസ്സായി വെള്ളിത്തിരയിലെത്തിയ സായി പല്ലവിക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. താരത്തിന്റെ ആദ്യ തെലുങ്കു ചിത്രമായ ഫിദ മികച്ച പ്രതികരണം നേടിയിരുന്നു. ഫിദക്ക് ശേഷം സായി നായികയായി എത്തുന്ന തെലുങ്കു ചിത്രമാണ് മിഡില്‍ ക്‌ളാസ് അബ്ബായ് (എം.സി.എ.) വേണു ശ്രീ റാം ഒരുക്കുന്ന ചിത്രത്തില്‍ നാനിയാണ് നായകനായി  എത്തുന്നത്. 

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേ തുടര്‍ന്ന് നാനി ഷൂട്ടിങ്ങ് സെറ്റില്‍ നിന്നും ഇറങ്ങി പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു. 

സിനിമയുടെ പ്രചരണ പരിപാടിക്കിടെ ഇതെക്കുറിച്ച് നാനി പ്രതികരിച്ചു. തനിക്ക് സായി പല്ലവിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് നാനി വ്യക്തമാക്കുന്നു. സായ് പല്ലവിയോടൊപ്പം ജോലി ചെയ്യുന്നതില്‍ താന്‍ ഒരിക്കലും അതൃപ്തി കാണിച്ചിട്ടില്ലെന്നും നാനി വ്യക്തമാക്കി.

കാനം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സഹതാരം നൗഗ ശൗര്യയുമായി സായ് പല്ലവി വഴക്കിട്ടുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതെക്കുറിച്ച് സായ് പല്ലവി പ്രതികരിച്ചിട്ടില്ല.

Content Highlights: Middle class abbayi movie, Sai Pallavi Nani Rift, Sai Pallavi Telugu Movies