തെലുങ്ക് സൂപ്പർ താരം നാനി നായകനായി എത്തുന്ന 'ശ്യാം സിംഗ റോയ്' ഡിസംബർ 24 ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, എന്നീ ഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. 

രാഹുൽ സംകൃത്യൻ  സംവിധാനം ചെയ്ത ചിത്രം നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ  വെങ്കട്ട് ബോയ്നപ്പള്ളിയാണ് നിർമ്മാണം.  ജങ്ക സത്യദേവ് ആണ് രചന നിർവ്വഹിച്ചിരിക്കുന്നത്.

ഡബിൾ റോളിലാണ് നാനി ചിത്രത്തിൽ അഭിനയിക്കുന്നത്. രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് മിക്കി ജെ മേയറും, ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോൺ വർഗീസുമാണ്. എഡിറ്റിംഗ്: നവീൻ നൂലി, ആക്ഷൻ: രവി വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കട്ട രത്നം, നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്, പി ആർ ഒ: വംശി ശേഖർ & പി.ശിവപ്രസാദ്, കേരള മാർക്കറ്റിംഗ് ഹെഡ് : വൈശാഖ് സി വടക്കേവീട് 

content highlights : Nani's Shyam Singha Roy to release on December Sai Pallavi Krithi Shetty Madonna Sebastian