ലയാളികളുടെ മലര്‍ മിസ്സായി വെള്ളിത്തിരയിലെത്തിയ സായി പല്ലവിക്ക് ഇപ്പോൾ കെെ നിറയെ ചിത്രങ്ങളാണ്. താരത്തിൻ്റെ ആദ്യ തെലുങ്കു ചിത്രമായ ഫിദ മികച്ച പ്രതികരണം നേടിയിരുന്നു. ഫിദക്ക് ശേഷം സായി നായികയായി എത്തുന്ന തെലുങ്കു ചിത്രമാണ് മിഡിൽ ക്ളാസ് അബ്ബായ് (എം.സി.എ.) വേണു ശ്രീ റാം ഒരുക്കുന്ന ചിത്രത്തിൽ നാനിയാണ് നായകനായി  എത്തുന്നത്. 

ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേ തുടര്‍ന്ന് നാനി ഷൂട്ടിങ്ങ് സെറ്റിൽ നിന്നും ഇറങ്ങി പോയെന്നുമാണ് ഇപ്പോൾ ടോളിവുഡിൽ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ചിത്രത്തിൽ നാനിയും സായി പല്ലവിയും ഒന്നിച്ചുള്ള രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ഇരുവരും തമ്മിൽ തര്‍ക്കം ഉണ്ടായത്. 

എന്നാൽ സായി പല്ലവി നാനിയോട്  ക്ഷമ ചോദിച്ചെന്നും അതിനു ശേഷം നാനി തിരികെയെത്തി ഷൂട്ടിങ്ങ് പുനരാരംഭിച്ചുമെന്നാണ് റിപ്പോര്‍ട്ടുകൾ. എന്താണ് ഇരുവരുടെയും തര്‍ക്കത്തിന് കാരണമെന്ന് വ്യക്തമല്ല.