നാനിയും കീർത്തിയും
നാനിയെയും കീർത്തി സുരേഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രമായ 'ദസറ'യുടെ പൂജ കഴിഞ്ഞു.
പൂജാ ചടങ്ങിൽ സംവിധായകൻ സുകുമാർ, തിരുമല കിഷോർ, വേണു ഉഡുഗുള, ശരത് മാണ്ഡവ എന്നിവർ അതിഥികളായെത്തി.സംവിധായകൻ ശ്രീകാന്തിന്റെ അച്ഛൻ ചന്ദ്രയ്യ ക്യാമറ സ്വിച്ച് ഓൺ നിർവ്വഹിച്ചു. നാനിയും കീർത്തി സുരേഷും ആദ്യ ക്ലാപ്പടിച്ചു. തിരുമല കിഷോർ, സുധാകർ ചെറുകുരി, ശ്രീകാന്ത് ഒഡേല എന്നിവർ ചിത്രത്തിന്റെ തിരക്കഥ ടീമിന് കൈമാറി.
ഗോദാവരി കനിയിലെ സിങ്കേരണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തിൽ നാനി ആക്ഷൻ പ്രാധാന്യമുള്ള മാസ്സ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂറി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യൻ നിർവ്വഹിക്കുന്നു. സംഗീതം-സന്തോഷ് നാരായണൻ,എഡിറ്റർ- നവിൻ നൂലി,പ്രൊഡക്ഷൻ ഡിസൈനർ-അവിനാഷ് കൊല്ല,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിജയ് ചഗന്തി, 2022 മാർച്ചിൽ ചിത്രത്തിന്റെ തുടർന്നുള്ള ചിത്രീകരണം ആരംഭിക്കും. പി ആർ ഒ-എ എസ് ദിനേശ്,ശബരി.
Content Highlights : Nani and Keerthy Suresh Dasara Movie pooja pictures
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..