കൊല്‍ക്കത്ത: മോഡലുകളെയും സിനിമാമോഹികളെയും ഉപയോഗിച്ച് പോണ്‍ റാക്കറ്റ് നടത്തിയെന്ന കേസില്‍ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റില്‍. സിനിമയിലും മോഡലിംങ് രംഗത്തും അവസരം നല്‍കാമെന്ന വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു യുവതീയുവാക്കളെ അശ്ലീല വീഡിയോകളില്‍ അഭിനയിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സമാനമായി വഞ്ചിക്കപ്പെട്ട രണ്ട് യുവതികളാണ് പരാതിക്കാര്‍. ന്യൂ ടൗണിലെ സ്റ്റുഡിയോയിലും ഹോട്ടലിലും വച്ച് നഗ്‌നവീഡിയോയില്‍ അഭിനയിക്കാന്‍ നന്ദിത നിര്‍ബന്ധിച്ചുവെന്നാണ് പരാതിയിലുള്ളത്. 

നടിയുടെ സുഹൃത്ത് മൈനക് ഘോഷും അറസ്റ്റിലായിട്ടുണ്ട്. നീലച്ചിത്രമേഖലയില്‍ ഇവര്‍ നാന്‍സി ഭാഭി എന്നാണ് നടി അറിയപ്പെടുന്നത്. ഡംഡമിലെയും നക്താലയിലെയും വീടുകളില്‍ നിന്നാണ് ഇരുവരും പിടിയിലായത്. 
 
ബോളിവുഡില്‍ നീലച്ചിത്ര നിര്‍മാണ കേസില്‍ ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര ഈയിടെ അറസ്റ്റിലായിരുന്നു. ഫെബ്രുവരിയില്‍ മുംബൈ പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് രാജ് കുന്ദ്രയെ ഈ മാസം അറസ്റ്റ് ചെയ്തത്. 

Content Highlights: Nandita Dutta Model-actor and Mainak Ghosh arrested over pornography case