
നന്ദമൂരി ബാലകൃഷ്ണ| Photo: facebook.com|NandamuriBalakrishna|
കോവിഡ് 19 നെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടുപിടിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് നടൻ നന്ദമൂരി ബാലകൃഷ്ണ. ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയാണ് നടൻ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. കൊറോണ വെെറസ് ഒരിക്കലും ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കണം. ഇതിന് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല. ഇനി കണ്ടു പിടിക്കാനും പോകുന്നില്ല.
കോവിഡ് കാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കണമെന്ന് തെറ്റായി ചിലർ ഉപദേശം നൽകുന്നു. എന്നാൽ ഈ സമയത്ത് രണ്ടു നേരവും ചൂടുവെള്ളത്തിൽ തന്നെ കുളിക്കുക. എല്ലാ ദിവസവും രണ്ടു നേരവും ഗാർഗിൾ ചെയ്യുക. നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുക, രോഗത്തെ ചെറുക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക- ബാലകൃഷ്ണ പറഞ്ഞു.
താനൊരു ദെെവ വിശ്വസിയാണെന്നും വേദമന്ത്രങ്ങൾ ഉരുവിടാറുണ്ടെന്നും ബാലകൃഷ്ണ പറഞ്ഞു. എന്നെ സംബന്ധിച്ച് മന്ത്രങ്ങൾ ഉരുവിടുമ്പോൾ ആത്മവിശ്വാസം വർധിക്കുന്നു. ഈശ്വരൻ എന്തിനെയും നേരിടാനുള്ള കരുത്ത് മനസ്സിന് നൽകുന്നു- ബാലകൃഷ്ണ കൂട്ടിച്ചേർത്തു.
Content Highlights: Nandamuri Balakrishna says COVID-19 won't have a vaccine even in Future
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..