തെലുങ്കു സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. കഴിഞ്ഞ ദിവസം ബാലകൃഷ്ണയുടെ പുത്തന്‍ മേക്കോവറിലുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചിരഞ്ജീവിയും ബാലകൃഷ്ണയും ചെറുപ്പമാകാനുള്ള മത്സരത്തിലാണെന്ന് ആരാധകര്‍ പറയുന്നു.

പുതിയ ചിത്രത്തിന് വേണ്ടിയാണ് ബാലകൃഷ്ണയുടെ മാറ്റം. കെ.എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൊണാല്‍ ചൗഹാന്‍, വേദിക എന്നിവരാണ് താരങ്ങള്‍. 

കഴിഞ്ഞ ദിവസം ചിരഞ്ജീവിയുടെ സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നിരുന്നു. മലയാളം, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ ചിത്രത്തില്‍ വന്‍ താരനിരയാണ് വേഷമിടുന്നത്. അമിതാബ് ബച്ചന്‍, നയന്‍താര, സുദീപ്, വിജയ് സേതുപതി, തമന്ന തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ മലയാളം ടീസറിന് ശബ്ദം നല്‍കിയിരിക്കുന്നത് മോഹന്‍ലാലാണ്.