സിനിമയുടെ പൂജാ ചടങ്ങിൽ നിന്നും
നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തിൽ ബിഗ് ബജറ്റ് പ്രോജക്റ്റ് #NBK108-ന്റെ ലോഞ്ച് നടന്നു. സംവിധായകൻ അനിൽ രവിപുടി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ലോഞ്ച് രാവിലെ ഹൈദരാബാദിൽ പൂജാ ചടങ്ങുകളോടെയാണ് ആരംഭിച്ചത്. ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ഹൈദരാബാദിൽ ഒരു വലിയ ജയിൽ സെറ്റ് നിർമ്മിച്ചിട്ടുണ്ട്, ഈ സെറ്റിൽ ആയിരിക്കും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുക.. ചിത്രത്തിൽ ബാലകൃഷ്ണയ്ക്കായി ഒരു പ്രെത്യേക ഗെറ്റപ്പ് ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതിനെപ്പറ്റി അണിയറപ്രവർത്തകർ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തിവിട്ടിട്ടില്ല...
ചിത്രത്തിൽ ബാലകൃഷ്ണയുടെ മകളായി ശ്രീ ലീലയും നായികയായി പ്രിയങ്ക ജവാൽക്കറും എത്തുമെന്നാണ് സൂചന. തമൻ സംഗീതവും അഖണ്ഡ ഫെയിം രാം പ്രസാദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ഷൈൻ സ്ക്രീൻസ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.. അടുത്ത വർഷം ചിത്രം റിലീസ് ചെയ്യും.
ആക്ഷനും ഇമോഷനും പ്രാധാന്യം കൊടുക്കുന്ന ചിത്രമായിട്ടാണ് ഇത് ഒരുക്കുന്നത്.. സി രാം പ്രസാദ് ഛായാഗ്രഹണവും തമ്മി രാജു എഡിറ്റിംഗും രാജീവൻ പ്രൊഡക്ഷൻ ഡിസൈനറും നിർവ്വഹിക്കുന്നു. വി വെങ്കട്ട് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യും. പിആർഒ: ശബരി
Content Highlights: Nandamuri Balakrishna's film with Anil Ravipudi commences with puja ceremony
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..