എ.ആർ റഹ്മാൻ, നന്ദമൂരി ബാലകൃഷ്ണ
ഹൈദരാബാദ് : വിവാദ പരമാര്ശങ്ങളിലൂടേയും പ്രവൃത്തികളിലൂടെയും ശ്രദ്ധ നേടാറുള്ള താരങ്ങളില്‍ ഒരാളാണ് തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നന്ദമുരി ബാലകൃഷ്ണ. ഇപ്പോഴിതാ ഓസ്കര് ജേതാവ് എ.ആര് റഹ്മാനെതിരെയും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നക്കെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണ്. ഒരു തെലുങ്ക് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണയുടെ വിവാദ പരാമര്‍ശം.
'ഈ പുരസ്കാരങ്ങള്‍ എന്നു പറഞ്ഞാല്‍ എന്താണ്? തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നല്കിയ സംഭാവനയ്ക്ക് തുല്യമല്ല ഒന്നും. എ.ആര് റഹ്മാന് എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്കാര്‍ പുരസ്കാരം നേടിയതായി ഞാന്‍ കേട്ടു. ആരാണയാള്‍? ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഭാരതരത്ന പുരസ്കാരമൊക്കെ എന്റെ അച്ഛന് എന്‍.ടി.ആറിന്റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണ്. - ബാലകൃഷ്ണ പറഞ്ഞു.
കൂടാതെ ഹോളിവുഡ് സംവിധായകന് ജെയിംസ് കാമറൂണിനെയും തന്നെയും താരതമ്യം ചെയ്ത് ബാലകൃഷ്ണ സംസാരിച്ചു.
കാലങ്ങളായി ഷൂട്ടിംഗ് വലിച്ചു നീട്ടുന്ന ജെയിംസ് കാമറൂണില്‍ നിന്ന് വ്യത്യസ്തമായി സിനിമയുടെ ഷൂട്ടിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഹിറ്റ് ചിത്രങ്ങള്‍ നേടാനും നിര്‍മ്മിക്കാനാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അതാണ് തന്റെ രീതിയെന്ന് ബാലകൃഷ്ണ പറഞ്ഞു.
Content Highlights: Nandamuri Balakrishna's controversial statement on A.R Rahman James Cameroon Bharath Rathna
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..