വീര സിംഹ റെഡ്ഡിയിൽ ബാലകൃഷ്ണ | ഫോട്ടോ: സ്ക്രീൻഗ്രാബ്
തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം വീരസിംഹ റെഡ്ഡിയുടെ ട്രെയിലർ പുറത്തിറങ്ങി. ബാലകൃഷ്ണയുടെ മാസ് ഡയലോഗുകളും സംഘട്ടനരംഗങ്ങളും ചേർന്നതാണ് ട്രെയിലർ. ഒരു ബാലയ്യ ചിത്രത്തിൽ നിന്ന് അദ്ദേഹത്തിൻറെ ആരാധകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേർന്നതാവും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
കുർണൂൽ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. കന്നഡ നടൻ ദുനിയാ വിജയ് ആണ് വില്ലൻ വേഷത്തിൽ. ഗോപിചന്ദ് മാലിനേനിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധാനം. ശ്രുതി ഹാസനും ഹണി റോസുമാണ് നായികമാർ. മലയാളത്തിൽ നിന്ന് ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, രവി ശങ്കർ, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശർമ തുടങ്ങിയവരും താരനിരയിലുണ്ട്.
എസ്.തമൻ സംഗീതസംവിധാനവും റിഷി പഞ്ചാബി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ് നവീൻ നൂലി, സംഘട്ടനം റാം- ലക്ഷ്മൺ, വി വെങ്കട്ട്. സായ് മാധവ് ബുറയുടേതാണ് സംഭാഷണങ്ങൾ. മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യെർനേനിയും രവി ശങ്കർ യലമൻചിലിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജനുവരി 12 ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.
Content Highlights: nandamuri balakrishna new movie, veera simha reddy trailer out, honey rose telugu movie
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..