ഭഗവന്ത് കേസരിയിൽ ബാലകൃഷ്ണ | ഫോട്ടോ : സ്ക്രീൻഗ്രാബ്
തെലുങ്ക് സൂപ്പർതാരം ബാലകൃഷ്ണ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ഭഗവന്ത് കേസരിയുടെ ടീസർ പുറത്തിറങ്ങി. ബാലകൃഷ്ണയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. അനിൽ രവിപുഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാലകൃഷ്ണ ആരാധകർക്ക് വിരുന്നുപോലയാണ് ടീസർ എത്തിയത്.
ബാലകൃഷ്ണയിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കേണ്ടതെല്ലാം സമന്വയിപ്പിച്ച ടീസറാണ് ഭഗവന്ത് കേസരിയുടേതായി എത്തിയിരിക്കുന്നത്. ബാലകൃഷ്ണയുടെ മാസ് ഡയലോഗും സംഘട്ടനരംഗങ്ങളുമല്ലാം ടീസറിലുണ്ട്. ബോളിവുഡ് താരം അർജുൻ രാംപാലാണ് വില്ലൻ വേഷത്തിൽ. കാജൽ അഗർവാളും ശ്രീലീലയുമാണ് നായികമാർ.
എൻ.ബി.കെ 108 എന്ന പേരിലായിരുന്നു ചിത്രം ഇതുവരെ അറിയപ്പെട്ടിരുന്നത്. ഐ ഡോണ്ട് കെയർ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. അനിൽ രവിപുടിയും ബാലകൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഭഗവന്ത് കേസരി. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ചിത്രത്തിൽ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. ആന്ധ്രയിലെ 108 സ്ഥലങ്ങളിലായി 108 ഹോർഡിങ്ങുകൾ സ്ഥാപിച്ചാണ് സിനിമയുടെ പേര് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
അദ്ദേഹത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ഭഗവന്ത് കേസരി. തമൻ ആണ് സംഗീതസംവിധാനം. സി രാം പ്രസാദ് ഛായാഗ്രഹണവും തമ്മി രാജു എഡിറ്റിങ്ങും രാജീവൻ കലാസംവിധാനവും നിർവഹിക്കുന്നു. വി. വെങ്കട് ആണ് സംഘട്ടനസംവിധാനം. വിജയദശമി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: nandamuri balakrishna new movie, bhagavanth kesari teaser out, anil ravipudi, arjun rampal
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..