-
ജയറാം ആദ്യമായി അഭിനയിക്കുന്ന സംസ്‌കൃത സിനിമ നമോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'നമോ' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. മൊട്ടയടിച്ച്, ശരീര ഭാരം 20 കിലോ കുറച്ച് കുചേലനായാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സംസ്‌കൃതഭാഷ മാത്രമാണ് സിനിമയില്‍ ഉപയോഗിക്കുക.
ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. എസ്. ലോകനാഥനാണ് ക്യാമറാമാന്‍. അനൂപ് ജെലോട്ട സംഗീതസംവിധാനം നിര്‍വഹിക്കുന്നു. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് താരനിരയില്‍.
Content highlights: Namo New Movie First Look Jayaram As Kuchelan directed By Vijeesh Mani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..