തെന്നിന്ത്യന്‍ താരം നമിത വിവാഹിതയാകുന്നു. സുഹൃത്ത് വീര്‍ ആണ് നമിതയുടെ വരന്‍. താരം തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവയ്ച്ചത്. സുഹൃത്ത് റെയ്‌സയുടെ ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് നമിത വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

'എല്ലാവര്‍ക്കും നമസ്‌കാരം, ഞാനും എന്റെ സുഹൃത്ത് വീരും വിവാഹിതരാകുന്നു. നവംബര്‍ 24 നാണ് വിവാഹചടങ്ങുകള്‍ നടക്കുക. എനിക്ക് നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണമെന്ന് അപേക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി'.

നമിതയുടെ വിവാഹത്തെ സംബന്ധിച്ച് നേരത്തേ ഒരുപാട് പ്രചരണങ്ങളുണ്ടായിരുന്നു. തെന്നിന്ത്യന്‍ നടന്‍ ശരത് ബാബുവിനെ നമിത വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ നമിതയും ശരത് ബാബുവും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

 

Content Highlights: Namitha, Veer, Namitha Wedding