മിത പ്രമോദ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രമാണ് മാര്‍ഗംകളി. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നമിത ഊര്‍മിള എന്ന കഥാപാത്രമായാണ് എത്തിയത്. താന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ അഭിനേത്രി എന്ന നിലയില്‍ കൂടുതല്‍ സൂക്ഷ്മ പരിശോധന നടത്തിയ കഥാപാത്രമാണ് ഊര്‍മിള എന്ന് നമിത തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സിനിമ തീയേറ്ററില്‍ വലിയ വിജയമായില്ലെങ്കിലും ഡിവിഡി ഇറങ്ങിയതോടെ തന്റെ കഥാപാത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് നമിത പറയുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന കുറിപ്പിലാണ് നമിത ഇക്കാര്യം സൂചിപ്പിക്കുന്നത്.

നമിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാര്‍ഗംകളിയിലെ ഊര്‍മ്മിള.

ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ അഭിനേത്രി എന്ന നിലയില്‍ ഞാന്‍ എക്‌സ്‌പ്ലോര്‍ ചെയ്ത കഥാപാത്രമാണ് ഊര്‍മ്മിള.

സാധാരണ അഭിനയിച്ച സിനിമയുടെ റിലീസ്‌നോട് അനുബന്ധിച്ചാണ് പ്രേക്ഷകര്‍ കഥാപാത്രത്തോട് തോന്നിയ ഇഷ്ടം മെസ്സേജിലൂടെയും കോളിലൂടെയും ഞാനറിയാ. എന്നാല്‍ ഇതാദ്യമായാണ് ഒരു സിനിമയുടെ ഡിവിഡി ഇറങ്ങിയതിനു പിന്നാലെ ഇത്രയും നല്ല പ്രതികരണങ്ങള്‍.

ഊര്‍മിളക്ക് കിട്ടിയ റസ്‌പോണ്‍സ് അപാരമായിരുന്നു. സിനിമ നന്നായിട്ടുണ്ട് സിനിമയിലെ കഥാപാത്രം നന്നായിട്ടുണ്ട് എന്ന് ഒരുപാട് പേര് പറഞ്ഞെങ്കിലും എന്റെ അടുത്ത് ആദ്യമായിട്ടാണ് ഒരു ഗ്രൂപ്പ് ആളുകള്‍ ഈ കഥാപാത്രം ഇത്രത്തോളം ഇന്‍ഫ്‌ളുവന്‍സ്‌ ചെയ്തിട്ടുണ്ട്, സ്‌ട്രോങ്ങാണ്.. കഥാപാത്രത്തിന് ഓരോ ലെയറുകള്‍ പറ്റി ഒക്കെ സംസാരിക്കുന്നത്.

ഇത്രത്തോളം ആളുകളെ ടച്ച് ചെയ്ത കഥാപാത്രം തീയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോ, DVD ഇറങ്ങിക്കഴിഞ്ഞു ഇത്രത്തോളം പ്രശംസ നേടി തരുമ്പോള്‍ അഭിനേത്രി എന്ന നിലയില്‍ ഒരുപാട് സന്തോഷവും ഒരല്പം സങ്കടവും ഉണ്ട്. തീയറ്ററില്‍ സിനിമ വിജയിക്കുമ്പോള്‍ മാത്രമാണ് സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകാറുള്ളത് ഊര്‍മിള എന്ന കഥാപാത്രം സ്‌ക്രീനില്‍ എത്തിക്കാന്‍ എടുത്ത് കഠിനാധ്വാനത്തിന് വൈകി കിട്ടിയ അംഗീകാരമായി ഞാന്‍ ഈ മെസ്സേജുകളിലൂടെയുള്ള സ്‌നേഹത്തെ കാണുന്നു.ഈ സന്തോഷം എന്റെ ഈ ദിവസത്തെ മാത്രമല്ല ഇനി അങ്ങോട്ടുള്ള ദിവസങ്ങളില്‍ തുടര്‍ന്നങ്ങോട്ട് ചെയ്യാന്‍ പോകുന്ന കഥാപാത്രങ്ങള്‍ക്ക് വലിയൊരു ഇന്‍സ്പിരേഷന്‍ ആണ്.

Content Highlights : namitha pramod actress facebook post about her character urmila in margamkali movie