ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ലാല്‍ ജോസ് ചിത്രം നാല്‍പത്തിയൊന്നിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കേരളം സാക്ഷ്യം വഹിച്ച ഒരു  സംഭവത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ്' ട്രെയ്​ലർ.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാം ചിത്രമാണിത്. പി.ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുരേഷ് കൃഷ്ണ,ഇന്ദ്രന്‍സ്,ശിവജി ഗുരുവായൂര്‍,സുബീഷ് സുധി,വിജിലേഷ്,ഉണ്ണി നായര്‍,ഗോപാലകൃഷ്ണന്‍ പയ്യന്നൂര്‍,എല്‍സി സുകുമാരന്‍,ഗീതി സംഗീത,ബേബി ആലിയ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്,ആദര്‍ശ് നാരായണന്‍,ജി പ്രജിത് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ നിര്‍വ്വഹിക്കുന്നു.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം. നവംബര്‍ എട്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തും

Content Highlights : Nalpathiyonnu 41 Official Trailer Lal Jose Biju Menon Nimisha Sajayan L J Films