Nalla Vishesham
പ്രകൃതി സംരക്ഷണത്തിന്റെ നല്ല പാഠങ്ങളുമായി നല്ല വിശേഷം ഒക്ടോബര്‍ 15 - ന് വിവിധ ഒടിടികളില്‍ വരും തലമുറയ്ക്കു വേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത എത്രത്തോളം മഹനീയമെന്ന സന്ദേശം പകരുന്ന ചിത്രം 'നല്ലവിശേഷം' സൈനപ്ളേ, ഫസ്റ്റ്ഷോസ്, സിനിയ, കൂടെ, റൂട്ട്സ്, എല്‍ എം, ഫിലിമി തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളില്‍ ഒക്ടോബര്‍ 15 - ന് റിലീസാകുന്നു.
മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രം കൂടിയാണ് നല്ലവിശേഷം. ശ്രീജി ഗോപിനാഥന്, ബിജു സോപാനം, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന് , ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, കാക്കമുട്ട ശശികുമാര്‍ , കലാഭവന്‍ നാരായണന്‍കുട്ടി, തിരുമല രാമചന്ദ്രന് , ചന്ദ്രന് , മധു വളവില്‍, അപര്‍ണ്ണ നായര്‍ , അനീഷ , സ്റ്റെല്ല, ബേബി വര്‍ഷ , ശ്രീജ വയനാട്, രഞ്ജു നിലമ്പൂര്‍ എന്നിവരഭിനയിക്കുന്നു.
ബാനര്‍ , നിര്‍മ്മാണം - പ്രവാസി ഫിലിംസ്, കഥ, സംവിധാനം - അജിതന്, ഛായാഗ്രഹണം - നൂറുദ്ദീന്‍ ബാവ, തിരക്കഥ, സംഭാഷണം - വിനോദ് കെ വിശ്വന്, എഡിറ്റിംഗ് - സുജിത്ത് സഹദേവ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - മനീഷ് ഭാര്ഗവന്, കല- രാജീവ്, ചമയം - മഹേഷ് ചേര്‍ത്തല, കോസ്റ്റിയും - അജി മുളമുക്ക് , കോറിയോഗ്രാഫി -കൂള്‍ ജയന്ത് , ഗാനരചന - ഉഷാമേനോന്‍ (മാഹി), സംഗീതം - സൂരജ് നായര്‍ , റെക്സ്, സൗണ്ട് എഫക്ട് - സുരേഷ് സാബു , പശ്ചാത്തലസംഗീതം - വിനു തോമസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് - ശ്യാം സരസ്സ്, ഫിനാന്‍സ് കണ്ട്രോളര് - സതീഷ് , യൂണിറ്റ് - ചിത്രാഞ്ജലി, പി ആര് ഓ - അജയ് തുണ്ടത്തില്‍.
Content Highlights: Nalla Vishesham Movie OTT Platform
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..