'നല്ല നിലാവുള്ള രാത്രി'; സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ ചിത്രം


ചിത്രത്തിന്റെ ഷൂട്ടിങ് കാന്തല്ലൂർ വൃന്ദാവൻ ഗാർഡൻസിൽ ആരംഭിച്ചു.

നല്ല നിലാവുള്ള രാത്രി സിനിമയുടെ ക്ലാപ്പ് ബോർഡ്

അഭിനേത്രിയും പ്രൊഡ്യൂസറുമായ സാന്ദ്രാതോമസും വിൽ‌സൺ തോമസും സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രം കാന്തല്ലൂരിൽ ആരംഭിച്ചു. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി പ്രവർത്തിക്കുന്നത്.

നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ ആദ്യ ചിത്രം "നല്ല നിലാവുള്ള രാത്രി ". ചിത്രത്തിന്റെ ഷൂട്ടിങ് കാന്തല്ലൂർ വൃന്ദാവൻ ഗാർഡൻസിൽ ആരംഭിച്ചു.

നല്ല നിലാവുള്ള രാത്രി സിനിമയുടെ പൂജ ചടങ്ങിൽ നിർമാതാവ് സാന്ദ്രാ തോമസും മക്കളും ചേർന്ന് വിളക്ക് കൊളുത്തുന്നു

ഈ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചെറുപ്പക്കാരെയും നിലവാരമുള്ള പുതുമ ആഗ്രഹിക്കുന്ന സിനിമകൾ കാണാൻ ആഗഹിക്കുന്നവരെയും, മാസ്സ് ആക്ഷൻ സിനിമകൾ കാണാൻ ഇഷ്ടമുള്ള പ്രേക്ഷകരെയും പൂർണ്ണമായും തൃപ്തിപെടുത്തുന്ന സീറ്റ്‌ എഡ്ജ് ത്രില്ലർ കഥാ രീതിയാണ് ചിത്രത്തിൽ അവലംഭിച്ചിരിക്കുന്നത്.

നല്ല നിലാവുള്ള രാത്രി സിനിമയുടെ അണിയറപ്രവർത്തകർ

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ : ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടർ: കൈലാസ് മേനോൻ, സ്റ്റണ്ട് : രാജശേഖരൻ , ആർട്ട് : ത്യാഗു തവനൂർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അമൽ, ചീഫ് അസ്സോസിയേറ്റ് : ദിനിൽ ബാബു, പി ആർ ഓ പ്രതീഷ് ശേഖർ.

Content Highlights: nalla nilavulla rathri shooting started, sandra thomas productions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented