Nalekkayi
കുപ്പിവള, ഓർമ്മ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം സുരേഷ് തിരുവല്ല ഒരുക്കുന്ന "നാളേയ്ക്കായ് " മാർച്ച് 19 - ന് തീയേറ്ററുകളിലെത്തും. ദിനനാഥൻ എന്ന അവിവാഹിതനായ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ഒരു റോഡ് ആക്സിഡന്റിലൂടെ കടന്നുവരുന്ന റോസ്ലിൻ എന്ന ടീച്ചറുടെയും വൈകാരിക ബന്ധങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബു ലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ , ആർ ജെ സുമേഷ്, എ കെ വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്ന ജോൺ , തുമ്പി നന്ദന, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിത രാജീവ്, ആശാ നായർ , ആമി, സീമാ ബാലകൃഷ്ണൻ , ശിവലക്ഷ്മി എന്നിവർ കഥാപാത്രങ്ങളാകുന്നു.
ബാനർ - സൂരജ് ശ്രുതി സിനിമാസ് , നിർമ്മാണം, സംവിധാനം - സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ആഷാഡം ഷാഹുൽ , വിനോദ് അണക്കപ്പാറ, കഥ, തിരക്കഥ, സംഭാഷണം - വി കെ അജിതൻകുമാർ , ഛായാഗ്രഹണം - പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് - കെ ശ്രീനിവാസ് , ഗാനരചന - ജയദാസ് , സംഗീതം, പശ്ചാത്തലസംഗീതം - രാജീവ് ശിവ, ആലാപനം - സരിത രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - ചന്ദ്രദാസ് , പ്രൊ: എക്സിക്യൂട്ടീവ് - സുനിൽ പനച്ചമൂട്, കല- രാധാകൃഷ്ണൻ , വസ്ത്രാലങ്കാരം - സൂര്യ ശ്രീകുമാർ , ചമയം - അനിൽ നേമം, ചീഫ് അസ്സോ. ഡയറക്ടർ - കിരൺ റാഫേൽ , സഹസംവിധാനം - ഹാരിസ്, അരുൺ , സ്റ്റിൽസ് - ഷാലു പേയാട്, യൂണിറ്റ് - ചിത്രാഞ്ജലി, വിതരണം - ആഷാഡം സിനിമാസ് , ഓഡിയോ റിലീസ് - മനോരമ മ്യൂസിക്സ് , ഡിസൈൻസ് - സാന്റോ വർഗ്ഗീസ്, പി ആർ ഓ -അജയ് തുണ്ടത്തിൽ .
content highlights : nalekkayi movie release on march 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..