ചിത്രത്തിന്റെ ടീസറിലെ ഒരു രംഗത്തിൽ ബിജു മേനോൻ | Photo: Screen grab
ഈ മാസം 23ന് ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് നാലാം മുറ. ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച് വരുന്ന നാലാം മുറ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്. ബോളിവുഡ് ചിത്രം അന്ധാധൂന്‍ നിര്‍മിച്ച മാച്ച് ബോക്സ് പ്രൊഡക്ഷന്‍സ് ആണ് റീമേക്ക് ചെയ്യാന്‍ താത്പര്യം അറിയിച്ചത്. സസ്പെന്‍സ് ത്രില്ലറിനൊപ്പം സോഷ്യല്‍ മെസ്സേജുമുള്ള കഥയാണ് തങ്ങളെ ആകര്‍ഷിച്ചതെന്ന് മാച്ച് ബോക്സ് പ്രൊഡക്ഷന്‍സിന്റെ ഉടമ സജ്ജയ് റൗത്രെ വ്യക്തമാക്കി.
നേരത്തെ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഡിസ്ട്രിബൂഷന്‍ തമിഴിലെ പ്രശസ്ത സിനിമ നിര്‍മ്മാണ, വിതരണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് ഏറ്റെടുത്തിരുന്നു. സൂരജ് വി ദേവാണ് നാലാം മുറയുടെ തിരക്കഥാകൃത്ത്. അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. യുഎഫ്ഐ മോഷന്‍ പിക്ച്ചേര്‍സിനു വേണ്ടി കിഷോര്‍ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷന്‍സിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Content Highlights: nalam muras remake rights bagged by andhadhun producers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..