ബോളിവുഡ് അരങ്ങേറ്റത്തിന് തെലുങ്ക് താരം നാഗചൈതന്യ. അദ്വൈത് ചന്ദന്റെ സംവിധാനത്തിൽ ആമിർ ഖാൻ നായകനാവുന്ന 'ലാൽ സിംഗ് ഛദ്ദ'യിലൂടെയാണ് നാഗചൈതന്യയുടെ ബോളിവുഡ് രം​ഗപ്രവേശം. ചിത്രത്തിൻറെ ഇപ്പോൾ പുരോഗമിക്കുന്ന ലഡാക്ക് ഷെഡ്യൂളിൽ നിന്ന് ആമിറിനും കിരൺ റാവുവിനുമൊപ്പമുള്ള ചിത്രവും നാഗചൈതന്യ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

ആമിർ ഖാൻ അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ ആത്മസുഹൃത്തിന്റെ കഥാപാത്രമാണ് നാ​ഗചൈതന്യയുടേത്. ബാല എന്നാണ് കഥാപാത്രത്തിന്റെ പേര്. നേരത്തെ വിജയ് സേതുപതി അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്ന കഥാപാത്രമാണ് ഇത്. കരീന കപൂർ ആണ് ചിത്രത്തിലെ നായിക.

ലോകശ്രദ്ധയാകർഷിച്ച ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ. 1994ൽ റിലീസ് ചെയ്ത ചിത്രത്തിൽ ടോം ഹാങ്ക്സ് ആണ് നായകനായി എത്തിയത്.

content highlights : naga chaithanya bollywood debut in aamir khan movie lal singh chaddha